അബ്ഹ ഷോപ്പിങ് മേള തുടങ്ങി
text_fieldsഅബ്ഹ: അബ്ഹ ഷോപ്പിങ് മേള 2017 അസീർ മേഖല ഗവർണർ അമീർ ഫൈസൽ ബിൻ ഖാലിദ് ബിൻ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. അറബ് ടൂറിസം തലസ്ഥാനം ആഘോഷ പരിപാടിയുടെ ഭാഗമായി ഒരുക്കുന്ന ‘അബ്ഹ നമ്മെ ഒരുമിച്ച് കൂട്ടുന്നു’ എന്ന പരിപാടിയുടെ ഭാഗമായാണിത്. വിമാനത്താവള റോഡിലെ ഇൻറർനാഷനൽ എക്സിബിഷൻ സെൻററിൽ സ്റ്റാർ കമ്പനിയാണ് ഷോപ്പിങ് മേള സംഘടിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടന ശേഷം കലാപാടികളും പ്രദർശനവും ഗവർണർ കണ്ടു. മേളക്ക് വേണ്ട സഹായം നൽകുകയും സഹകരിക്കുകയും ചെയ്യുന്ന ഗവൺമെൻറ് വകുപ്പുകളെയും സ്വകാര്യ സ്ഥാപനങ്ങളെയും ചടങ്ങിൽ ആദരിച്ചു. മേഖലയിലെ ടൂറിസം, സാമ്പത്തിക പുരോഗതി ലക്ഷ്യമിട്ടാണ് ഷോപ്പിങ് മേളയെന്ന് ഫെസ്റ്റിവൽ ഭരണ സമിതി ജനറൽ മാനേജർ ഇബ്രാഹിം ബിൻ മുഹമ്മദ് ജാറുല്ലാഹ് പറഞ്ഞു. മേഖലയുടെ സാമ്പത്തിക ടൂറിസം പുരോഗതിക്ക് ഗവർണർ നൽകി വരുന്ന സേവനങ്ങൾ അദ്ദേഹം എടുത്തു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
