അബ്ദുല്ലക്ക: വിടപറഞ്ഞത് ദീർഘകാല പ്രവാസി
text_fieldsഅബ്ദുല്ല
കുവൈത്ത് സിറ്റി: തൃശൂർ കോട്ടൂർ സ്വദേശി അബ്ദുല്ലയുടെ വിയോഗത്തോടെ നഷ്ടമായത് ദീർഘകാല പ്രവാസജീവിതത്തിെൻറ അനുഭവസമ്പത്തുള്ള വ്യക്തിയെ. ആദ്യകാല കുവൈത്ത് പ്രവാസിയായ അബ്ദുല്ല 1951 ജനുവരിയിലാണ് 14ാം വയസ്സിൽ കപ്പലേറി കുവൈത്തിലെത്തുന്നത്. ഒമ്പതാം വയസ്സിൽ സിലോണിലേക്ക് ഇറങ്ങിത്തിരിച്ച അദ്ദേഹത്തിന് വിധി അരുളിയിരുന്നത് കുവൈത്ത് പ്രവാസിയാകാനുള്ള നിയോഗം. മൂന്നാം വയസ്സിൽ അനാഥത്വം പേറേണ്ടി വന്ന അദ്ദേഹത്തിന് വിദ്യാഭ്യാസത്തിന് അവസരം ലഭിച്ചിരുന്നില്ല. നാട്ടിൽ ഹോട്ടൽ ജോലി, പത്രവിതരണം, പോർട്ടർ, കപ്പലണ്ടി വിൽപന തുടങ്ങിയ പല ജോലികളും പയറ്റിയതിന് ശേഷമാണ് പ്രവാസിയാവുന്നത്.
പത്താം ക്ലാസെങ്കിലും വിദ്യാഭ്യാസമുള്ളവർക്ക് ഉയർന്ന ജോലി ലഭിക്കുമായിരുന്ന അബ്ദുല്ലക്കക്ക് സാധാരണ തൊഴിലാളിയായി കഴിയേണ്ടി വന്നു. പാസ്പോർേട്ടാ മറ്റു രേഖകളോ കൈവശമില്ലാതെ സാഹസികതയുടെ മാത്രം കരുത്തിൽ കുവൈത്തിലെത്തിയ അദ്ദേഹം എത്തിപ്പെട്ടത് ഹാജിക്ക എന്ന മുഹമ്മദ് ഹാജിയുടെ കാലിക്കറ്റ് ഹോട്ടലിൽ. പിറ്റേന്ന് തന്നെ അമീരി ആശുപത്രിയിൽ തയ്യൽക്കാരനായി ജോലിക്ക് കയറി.
ഡോക്ടർമാരുടെയും മറ്റു ആരോഗ്യ ജീവനക്കാരുടെയും കോട്ട് തയ്ക്കലായിരുന്നു പണി. ഇറാനി ജീവനക്കാർക്കൊപ്പം ആറുമാസം കഴിഞ്ഞതിന് ശേഷം പാകിസ്താനിയുടെ തയ്യൽക്കടയിൽ അഞ്ചുവർഷം. അന്ന് കുവൈത്തിൽ ഇന്ത്യൻ എംബസി ഉണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്ന ബ്രിട്ടീഷ് കോൺസുലർ ഒാഫിസിലാണ് നാട്ടിൽ പോവാനായി രേഖകൾക്ക് അപേക്ഷിച്ചത്. അവർ ബഗ്ദാദിലെ ഇന്ത്യൻ എംബസിക്ക് കൈമാറി.
നാട്ടിലെത്തിയ അബ്ദുല്ലക്ക തിരിച്ചുവന്നത് രേഖകളെല്ലാം ശരിയാക്കിയായിരുന്നു. പലവട്ടം നാട്ടിൽ പോയി വന്ന പ്രവാസജീവിതത്തിെൻറ അവസാന കാലമാവുേമ്പാഴേക്ക് നാല് തയ്യൽക്കടയുടെ നടത്തിപ്പുകാരനായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിെൻറ വില മനസ്സിലാക്കിയതിനാൽ മക്കളെയെല്ലാം നല്ല വിദ്യാഭ്യാസം നൽകി വളർത്തി. 2016 ജൂണിലാണ് പ്രവാസം അവസാനിപ്പിച്ച് മടങ്ങിയത്. മക്കൾ: മൻസൂർ, ഡോ. മജൂർ (ആസ്ട്രേലിയ), മുനീർ (കെ.ഒ.ടി.സി, കുവൈത്ത്), മീനു ബിജി. മരുമക്കൾ: ഡോ. ബിജി ബഷീർ (മെട്രോ മെഡിക്കൽ കെയർ, കുവൈത്ത്), ഷാബിത മൻസൂർ, ഫൗസിയ മജൂർ, സുനൈന മുനീർ, ബിജി ബഷീർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

