പൈതൃകക്കാഴ്ചകളൊരുക്കി അബ്ദുലി കാത്തിരിക്കുന്നു...
text_fieldsഫുജൈറ: അറബിയിൽ ഒരു ചൊല്ലുണ്ട്: അപവാദങ്ങെള മണ്ണിൽ എഴുതണം, സ്മരണകൾ കല്ലിൽ കൊത്തിവെക്കണം. മസാഫി - ദിബ്ബ റോഡിലെ കൊച്ചു കാർഷിക ഗ്രാമമായ തെബയിൽ സ്വദേശി പൗരൻ അഹമദ് അലി ബിൻ ദാവൂദ് അൽ അബ്ദുലി അതാണ് തെൻറ ജീവിതം കൊണ്ട് കാണിച്ചു തരുന്നത്.
അബ്ദുലി സജ്ജമാക്കിയ തെബ ഹെറിറ്റേജ് മ്യൂസിയം കാണാൻ യൂറോപ്യൻ സഞ്ചാരികളുൾപ്പെടെ നിരവധി പേരാണ് എത്തിച്ചേരുന്നത്.തെൻറ പിതാവിൽ നിന്ന് കിട്ടിയ കുന്നിൻ ചരിവിലുള്ള മനോഹരമായ തോട്ടത്തിലാണ് ഈ നിർമ്മിതികളും പുരാവസ്തു ശേഖരവും ഒരുക്കിയിരിക്കുന്നത്. പട്ടാളത്തിൽ നിന്ന് വിരമിച്ച് വിശ്രമം ജീവിതം നയിക്കുന്ന ഇദ്ദേഹം ഇതൊരു സപര്യയായി എറ്റെടുത്തിരിക്കുന്നു. 1989ൽ തുടക്കമിട്ടതാണ് ഇൗ ഉദ്യമം.
തെബ പ്രദേശത്ത് നിന്ന് കിട്ടിയ അതിപുരാതനമായ ചിത്രം ആലേഖനം ചെയ്ത കല്ലാണ് ഇവിടെ ഏറെ ആകർഷകമായത്. യു.എ.ഇ രാഷ്്ട്രപിതാവ് ശൈഖ് സായിദിെൻറ ജൻമശതാബ്ദി വർഷത്തിൽ പണിത പ്രത്യേക സൗധത്തിൽ ശൈഖ് സായിദിെൻറ നിരവധി അപൂർവ ചിത്രങ്ങളാണ് സൂക്ഷിച്ചിരിക്കുന്നത്.പുരാതന അറബി ഭവനങ്ങളുടെയും അടുക്കളയുടെയും മാതൃകകൾ, അറബി കല്യാണത്തിൽ പെണ്ണിെൻറ വീട്ടിലേക്ക് വസ്ത്രവും, സ്വർണ്ണവും കൊണ്ടു പോകുന്ന മൻദൂസ് എന്ന വിവിധ രൂപത്തിലുള്ള പെട്ടികൾ, ഏറെ പഴക്കമുള്ള ഖുർആൻ പ്രതി, പഴയ കാലത്ത് തോട്ടത്തിൽ ഉപയോഗിച്ചിരുന്ന പണിയായുധങ്ങൾ, ത്രാസ്, ബ്രീട്ടിഷ് കാലത്തെ തോക്കുകൾ, യു.എ.ഇയിൽ ആദ്യകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ഇന്ത്യയുടെ 10 രൂപ നോട്ട് അടക്കം നിരവധി പുരാതന നാണയങ്ങൾ, പഴയ ടി.വി സെറ്റുകൾ എന്നിങ്ങനെ പഴമയിലേക്ക് കൈപിടിച്ചു നടത്തുന്ന പലതും കാണാം.
ഈ തോട്ടത്തിെൻറ താഴ് വാരത്തുള്ള വാദിയിലൂടെയാണ് പഴയ കാലത്ത് ദിബ്ബയിലേക്ക് കാൽ നടയായി ആളുകൾ പോയിരുന്നത്.
വേനലിൽ പോലും സുലഭമായി ശുദ്ധജലം ലഭിച്ചിരുന്ന തോട്ടത്തിലെ കിണറിൽ ഇപ്പോൾ വറ്റിയ നിലയിലായത് ഏറെ സങ്കടപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറയുന്നു.
കിണറിലേക്ക് നോക്കുന്നതു പോലും വേദനയായതോടെ ഇപ്പോൾ മൂടി വെച്ചിരിക്കുകയാണ്. നൂറുകണക്കിനാളുകൾക്ക് ദാഹജലം നൽകിയതിെൻറ നന്ദി സൂചകമായി അതിെൻറ ചരിത്രവും രേഖപ്പെടുത്തിയിട്ടുണ്ട്. പഴയ അറബ് മര കവാടനത്തിന് മുന്നിൽ പീരങ്കിയും പണിത് ഒരു മ്യൂസിയത്തിെൻറ എല്ലാ കെട്ടും മട്ടും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുന്നിൻ ചെരുവിലെ തോട്ടത്തിൽ നിറയെ മരങ്ങളും വാഴയും മൈലാഞ്ചിയുമുണ്ട്. വിശ്രമിക്കാൻ ഇരിപ്പിടങ്ങളും. ഗൂഗിൽ മാപ്പിൽ അടയാളപ്പെടുത്തിയിട്ടുള്ള മ്യൂസിയം കാണാൻ ധാരാളം വിദേശികൾ ഇവിടെ വരുന്നു. പ്രവേശനം തികച്ചും സൗജന്യമാണ് . ഈ പൈതൃക സംരക്ഷണത്തിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നുവെങ്കിൽ സംഭാവന ഇടാനായി ചെറിയ ഒരു പാത്രം സൂക്ഷിക്കുന്നുണ്ട്. ഭുത കാല ഓർമ്മകൾ ഇല്ലാത്തവർക്ക് ഭാവിയും ഇല്ല എന്ന ശൈഖ് സായിദിെൻറ വാക്കുകളാണ് ഇദ്ദേഹത്തിന് പ്രചോദനം. പഴയകാലത്തിെൻറ ഒാർമങ്ങൾ അങ്ങിനെ പെെട്ടന്ന് മായാൻ വിടില്ലെന്നും നാടിനും നാട്ടാർക്കും ഉജജ്വലമായ ഭാവി രൂപം കൊള്ളണമെന്നും അഹമദ് അലി ബിൻ ദാവൂദ് അൽ അബ്ദുലി പ്രഖ്യാപിക്കുകയാണ്^ ഇൗ സൂക്ഷിപ്പു മുതലിലൂടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
