അബ്ദിയ ഷഫീനയുടെ നോവല്‍ പ്രകാശനം ചെയ്തു
text_fieldsഅബ്ദിയ ഷഫീനയുടെ നോവല്‍ ‘ജിബ്രീലിന്റെ മകൾ’ കൂഴൂർ
വിത്സൻ തൻസി ഹാഷിറിന് നല്കി പ്രകാശനം ചെയ്യുന്നു
ഷാർജ: എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അബ്ദിയ ഷഫീനയുടെ നോവല്‍ ‘ജിബ്രീലിന്റെ മകൾ’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ അവസാന ദിവസമായ നവംബർ 17ന് റൈറ്റേഴ്സ് ഫോറത്തിൽ പ്രകാശനം ചെയ്തു.
മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കൂഴൂർ വിത്സൻ മാധ്യമ പ്രവര്‍ത്തക തൻസി ഹാഷിറിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. ഹരിതം ബുക്സ് പ്രസാധകൻ പ്രതാപൻ തായാട്ട്, എഴുത്തുകാരായ വെള്ളിയോടൻ, ബഷീർ തിക്കോടി, അൻവർഷാ പാലോട്, നാസർ നാസ്കോ, ഷബീർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പി.കെ. അനിൽകുമാർ പുസ്തകം പരിചപ്പെടുത്തി. ഹമീദ് ചങ്ങരംകുളം പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

