സ്ത്രീകൾക്കായി ഇഫ്താർ വിരുന്നൊരുക്കി എ.ബി.സി കാർഗോ
text_fieldsഎ.ബി.സി കാർഗോ സ്ത്രീകൾക്കായി ഒരുക്കിയ ഇഫ്താർ വിരുന്ന്
ദുബൈ: വനിത ദിനത്തോടനുബന്ധിച്ച് യു.എ.ഇയിൽ ഗാർഹിക തൊഴിലാളികളായ സ്ത്രീകൾക്കായി ഇഫ്താർ വിരുന്നൊരുക്കി പ്രമുഖ കാർഗോ സ്ഥാപനമായ എ.ബി.സി കാർഗോ. കമ്പനി വൈസ് ചെയർമാൻ ഷമീറ ഷെരീഫിന്റെ നേതൃത്വത്തിലാണ് വിപുലമായ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. വിദ്യാഭ്യാസത്തിന്റെയോ പദവിയുടെയോ അടിസ്ഥാനത്തിൽ സ്ത്രീകളെ തരം തിരിക്കരുതെന്നും അവരെ ഒപ്പം കൂട്ടി കഴിവുകൾ തിരിച്ചറിഞ്ഞു സമൂഹത്തിൽ മുന്നോട്ട് കൊണ്ടുവരണമെന്നും വനിതാദിന സന്ദേശത്തിലൂടെ ഷമീറ ശരീഫ് പറഞ്ഞു.
മാർച്ച് ഒമ്പതിന് ഞായറാഴ്ച ദുബൈ അൽ നഹ്ദയിൽ നടന്ന ഇഫ്താർ വിരുന്നിൽ യു.എ.ഇ ഹൗസ് മെയ്ഡിന്റെ ലേഡീസ് ജോബ് ഗ്രൂപ്പിലെ നിരവധി അംഗങ്ങൾ പങ്കെടുത്തു. ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിൽ എന്നും മുന്നിൽ നിൽക്കുന്ന എ.ബി.സി കാർഗോ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും സംഘടിപ്പിച്ചുവരുന്നുണ്ട്.
സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളുമായി ഇനിയും മുന്നോട്ടുപോകുമെന്ന് എ.ബി.സി മാനേജ്മെന്റ് അറിയിച്ചു. മുൻവർഷങ്ങളിലും വനിതാ ദിനത്തിൽ നിരവധി പരിപാടികൾ എ.ബി.സി കാർഗോ സംഘടിപ്പിച്ചിരുന്നു. ദുബൈ ദേരയിൽ സ്ത്രീകൾക്കായി നടത്തിയ സൗജന്യ അബ്ര ബോട്ട് പരേഡ്, സൗജന്യ സ്തനാർബുദ രോഗനിർണയ ക്യാമ്പ്, എ.ബി.സി കാർഗോ വനിതാ ക്രിക്കറ്റ് ടൂർണമെന്റ് എന്നിവ അവയിൽ ചിലതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

