പെരുന്നാളിന് സേവനങ്ങൾ വിപുലമാക്കി എ.ബി.സി കാർഗോ
text_fieldsദുബൈ: ഈദ് ആഘോഷങ്ങളുടെ തിരക്കിലമരാൻ ഒരുങ്ങുന്ന പ്രവാസികൾക്കും നാട്ടിലുള്ളവർക്കും ഒരുപോലെ ആശ്വാസമായി സേവനങ്ങൾ വിപുലപ്പെടുത്തി ജി.സി.സിലെ പ്രമുഖ കാർഗോ കമ്പനിയായ എ.ബി.സി കാർഗോ. പെരുന്നാളിനോടനുബന്ധിച്ച് പ്രത്യേക സേവനങ്ങളാണ് എ.ബി.സി അവതരിപ്പിക്കുന്നത്. പെരുന്നാൾ സമ്മാനങ്ങളും മറ്റ് അവശ്യ സാധനങ്ങളും പ്രിയപ്പെട്ടവരുടെ കൈകളിലേക്ക് വേഗത്തിലും സുരക്ഷിതമായും എത്തിക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ഇത്തവണയും എ.ബി.സി കാർഗോ ഒരുക്കിയിരിക്കുന്നത്.
പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളോട് അനുബന്ധിച്ച് ഉയരുന്ന ആശങ്കകൾ നിലനിൽക്കുന്നതിനിടയിലും സേവനങ്ങളുടെ സ്ഥിരതയും വിശ്വാസ്യതയും ഉറപ്പാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നതായി എ.ബി.സി കാർഗോ മാനേജ്മെന്‍റ് അറിയിച്ചു. ഡോർ ടു ഡോർ ഡെലിവറി, ഓൺലൈൻ ബുക്കിങ്, എളുപ്പത്തിലുള്ള ട്രാക്കിങ് സംവിധാനങ്ങൾ എന്നിവയോടൊപ്പം കാര്യക്ഷമമായ ക്ലിയറൻസ് സംവിധാനവും വിപുലമായ വാഹനശൃംഖലയും പരിശീലനം നേടിയ ജീവനക്കാരുമാണ് എ.ബി.സി കാർഗോയുടെ കരുത്ത്.
രാജ്യാന്തര സേവനങ്ങളോടൊപ്പം ആഭ്യന്തര സേവനങ്ങളും എ.ബി.സി കാർഗോ ഉറപ്പുനൽകുന്നു. കാർഗോ, കൊറിയർ, ഷിപ്പിങ്, ലോജിസ്റ്റിക്സ് തുടങ്ങിയ വിവിധമേഖലകളിലും എ.ബി.സി വിശ്വസനീയമായ സേവനങ്ങൾ നൽകിവരുന്നുണ്ട്. ഈദ് സീസണിനോടനുബന്ധിച്ച് ഉപഭോക്താക്കളുടെ വർധിച്ചആവശ്യങ്ങൾ പരിഗണിച്ച് ജി.സി.സിയിലെ എല്ലാ ബ്രാഞ്ചുകളും രാത്രി വൈകിയും പ്രവർത്തന സജ്ജമാണെന്നും ഇന്ത്യയിലെ ഡെലിവറി സേവനങ്ങൾ കൂടുതൽ സമയം ലഭ്യമാക്കുന്നതായും മാനേജ്മെന്‍റ് അറിയിച്ചു. നിലവിലുള്ള സാഹചര്യങ്ങൾക്കിടയിലും പതിവുപോലെ അതിവേഗസേവനം ഉറപ്പാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

