എ.ബി.സി കാർഗോ കപ്പിൽ അബ്റെക്കോ ഫ്രൈറ്റേഴ്സ് ജേതാക്കൾ
text_fieldsഎ.ബി.സി കാർഗോ കപ്പിലെ ജേതാക്കൾക്ക് സമ്മാനം നൽകുന്നു
ദുബൈ: എഫ്.സി ഉമ്മുൽഖുവൈൻ സംഘടിപ്പിച്ച എ.ബി.സി കാർഗോ കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ അബ്റെക്കോ ഫ്രൈറ്റേഴ്സ് ജേതാക്കളായി.
യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽനിന്നുള്ള 16 ടീമുകൾ പങ്കെടുത്ത ടൂർണമെൻറിലെ ഫൈനൽ മത്സരത്തിൽ ടൈബ്രേക്കറിലൂടെ ഹീറോസ് കുറ്റിപ്പുറത്തെയാണ് അബ്റെക്കോ പരാജയപ്പെടുത്തിയത്. എ.ബി.സി കാർഗോ പ്രതിനിധി സൽമാൻ, ഹോട്ട് ബർഗർ പ്രതിനിധി ശമ്മാസ് എന്നിവർ സമ്മാനദാനം നിർവഹിച്ചു. ടൂർണമെന്റിലെ മികച്ച കളിക്കാരൻ- മുഹമ്മദ് ശിബിൽ, മികച്ച ഗോൾകീപ്പർ- ഫൈസൽ, ടോപ് സ്കോറർ- മുജീബ് (മൂവരും അബ്റെക്കോ), മികച്ച ഡിഫൻഡർ- റാഷിദ് (ഹീറോസ്) എന്നിവരെ തിരഞ്ഞെടുത്തു. ടൂർണമെന്റ്
കോഓഡിനേറ്റർ ഹഫ്സൽ സുലൈമാൻ, എഫ്.സി ഉമ്മുൽഖുവൈൻ സെക്രട്ടറി ജെറീസ്, പ്രസിഡന്റ് മെഹ്റൂഫ് കെഫ, സെക്രട്ടറി ഷബീർ മണ്ണാരിൽ, ഷംസു, മുനീർ മൊഗ്രാൽ, സകരിയ, പ്രവീൺ, നൗഷാദ് എന്നിവർ നേതൃത്വം നൽകി.

