Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉപേക്ഷിക്കപ്പെട്ട...

ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ പിടിച്ചെടുക്കും: പുതിയ കരാറിന്​ റാക്​ പൊലീസ്​

text_fields
bookmark_border
ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ പിടിച്ചെടുക്കും: പുതിയ കരാറിന്​ റാക്​ പൊലീസ്​
cancel
camera_alt

എ​മി​റേ​റ്റ്സ് പാ​ര്‍ക്കി​ങ്​ അ​തോ​റി​റ്റി​യു​മാ​യു​ള്ള സ​ഹ​ക​ര​ണ ക​രാ​റി​ല്‍ റാ​ക് പൊ​ലീ​സും റാ​ക് പ​ബ്ലി​ക് റി​സോ​ഴ്സ് അ​തോ​റി​റ്റി​യും ഒ​പ്പു​വെ​ക്കു​ന്നു

റാ​സ​ല്‍ഖൈ​മ: ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​തും ലൈ​സ​ന്‍സ് പു​തു​ക്കാ​തെ അ​ല​ക്ഷ്യ​മാ​യി കി​ട​ക്കു​ന്ന​തു​മാ​യ വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​നാ​യി എ​മി​റേ​റ്റ്സ് പാ​ര്‍ക്കി​ങ്​ അ​തോ​റി​റ്റി​യു​മാ​യി റാ​ക്​ പൊ​ലീ​സും ജ​ന​റ​ൽ റി​സോ​ഴ്​​സ്​ അ​തോ​റി​റ്റി​യും (ജി.​ആ​ർ.​എ) ക​രാ​റി​ലെ​ത്തി.

റാ​ക്​ പൊ​ലീ​സ്​ പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ എ​മി​റേ​റ്റ്സ് പാ​ര്‍ക്കി​ങ്​ അ​തോ​റി​റ്റി​യു​ടെ യാ​ര്‍ഡി​ല്‍ എ​ത്തി​ക്കു​ന്ന​തി​നാ​ണ്​ തീ​രു​മാ​നം. തെ​രു​വു​ക​ളി​ലും ആ​ളൊ​ഴി​ഞ്ഞ​യി​ട​ങ്ങ​ളി​ലും അ​ല​ക്ഷ്യ​മാ​യി​ക്കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി​യാ​ണെ​ന്നും എ​മി​റേ​റ്റി​ന്‍റെ പ​രി​ഷ്കൃ​ത​മു​ഖ​ത്തി​ന് മ​ങ്ങ​ലേ​ൽ​പി​ക്കു​മെ​ന്നു​മു​ള്ള വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി.ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളു​ടെ വ്യാ​പ​നം കു​റ​ക്കു​ന്ന​തി​ലൂ​ടെ സ​മൂ​ഹ​ത്തി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്​ സ​ഹാ​യി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

സ​ര്‍ക്കാ​ര്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ സു​സ്ഥി​ര​ത കൈ​വ​രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ത്രി​ക​ക്ഷി ക​രാ​റി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന​തെ​ന്ന് റാ​ക് പൊ​ലീ​സ് മേ​ധാ​വി ബ്രി​ഗേ​ഡി​യ​ര്‍ അ​ലി അ​ബ്ദു​ല്ല അ​ല്‍വാ​ന്‍ അ​ല്‍ നു​ഐ​മി പ​റ​ഞ്ഞു. റാ​ക് ഡെ​പ്യൂ​ട്ടി ക​മാ​ന്‍ഡ​ര്‍ ബ്രി​ഗേ​ഡി​യ​ര്‍ ജ​ന​റ​ല്‍ ജ​മാ​ല്‍ അ​ഹ​മ്മ​ദ് അ​ല്‍ താ​യി​റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ റാ​ക് പൊ​ലീ​സ് മേ​ധാ​വി അ​ലി അ​ബ്ദു​ല്ല അ​ല്‍വാ​ന്‍ അ​ല്‍ നു​ഐ​മി, റാ​ക് പ​ബ്ലി​ക് റി​സോ​ഴ്സ് അ​തോ​റി​റ്റി​ക്ക് വേ​ണ്ടി മെ​യ്സൂ​ണ്‍ മു​ഹ​മ്മ​ദ് അ​ല്‍ദ​ഹ​ബ്, എ​മി​റേ​റ്റ്സ് പാ​ര്‍ക്കി​ങ്​ വ​കു​പ്പി​ല്‍നി​ന്നു​ള്ള അ​ബ്ദു​ല്ല മ​താ​ര്‍ അ​ല്‍ മ​ന്നാ​യി​യു​മാ​ണ് ത്രി​ക​ക്ഷി ക​രാ​റി​ല്‍ ഒ​പ്പു​വെ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VehiclesG.R.AImpounded
News Summary - Abandoned vehicles will be impounded
Next Story