ഉപേക്ഷിച്ച ബോട്ടുകൾ ഷാർജ ബീച്ചുകളിൽനിന്ന് നീക്കുന്നു
text_fieldsമംസാർ ബീച്ചിൽനിന്ന് ബോട്ട് നീക്കംചെയ്യുന്നു
ഷാർജ: നഗരസഭ ആരംഭിച്ച പ്രചാരണത്തിെൻറ ഭാഗമായി അൽ ഖാൻ, അൽ മംസാർ ബീച്ചുകളിൽ വളരെക്കാലമായി ഉപേക്ഷിച്ച നിലയിൽ കിടക്കുന്ന ബോട്ടുകൾ നീക്കംചെയ്യുമെന്ന് നഗരസഭ അറിയിച്ചു. എമിറേറ്റിെൻറ സൗന്ദര്യം വർധിപ്പിക്കുന്നതിനായി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് നടപടി.
ഉപേക്ഷിക്കപ്പെട്ട ചില ബോട്ടുകൾ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധന ഉപകരണങ്ങൾക്കും മറ്റ് വസ്തുക്കൾക്കുമായി സ്റ്റോറുകളായി ഉപയോഗിക്കുന്നുണ്ടെന്ന് ഷാർജ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ താബിത് സലീം അൽ താരിഫ് പറഞ്ഞു. ഇൻസ്പെക്ടർമാർ ബോട്ടുകളുടെ ഉടമകളെ അറിയിക്കുകയും നീക്കംചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. നഗരസൗന്ദര്യം നശിപ്പിക്കുന്ന എല്ലാ പെരുമാറ്റങ്ങളും നിരീക്ഷിക്കുന്നതിനായി മുനിസിപ്പാലിറ്റി പ്രചാരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. കടലിൽ അവശേഷിക്കുന്ന ബോട്ടുകൾ നീക്കം ചെയ്യാൻ മുനിസിപ്പാലിറ്റി മറ്റ് അധികാരികളുമായി ഏകോപിപ്പിക്കുകയാണെന്ന് കസ്റ്റമർ സർവിസ് സെക്ടർ അസിസ്റ്റൻറ് ഡയറക്ടർ ജനറൽ ഖാലിദ് ബിൻ ഫലാഹ് അൽ സുവൈദി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

