അബഹ വിമാനത്താവള ആക്രമണം: യു.എ.ഇ ശക്തമായി അപലപിച്ചു
text_fieldsഅബൂദബി: സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെ ഹൂത്തികൾ നടത്തിയ ആക്രമണത്തെ യു.എ. ഇ ശക്തമായ ഭാഷയിൽ അപലപിച്ചു. സിവിലിയന്മാർക്ക് നേരെ നടത്തിയ പ്രകടമായ ആക്രമണമാണ് ഇതെന്ന് വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ് കുറ്റപ്പെടുത്തി. െഎക്യരാഷ്ട്ര സഭ നടത്തുന്ന രാഷ്ട്രീയ പരിഹാര ശ്രമങ്ങൾക്ക് തുരങ്കം വെക്കുകയാണ് ഹൂത്തികളെന്നും തുടർച്ചയായി അക്രമത്തിെൻറയും വെറുപ്പിെൻറയും സേന്ദശമാണ് അവർ നൽകുന്നതെന്നും അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കി.
രാജ്യത്തിെൻറ സുരക്ഷയും സുസ്ഥിരതയും അപകടത്തിലാക്കുന്ന ഏതു തരത്തിലുള്ള ഭീഷണിക്കുമെതിരെ സൗദി അറേബ്യ കൈക്കൊള്ളുന്ന എല്ലാ വിധ നടപടികൾക്കും യു.എ.ഇ പിന്തുണയും െഎക്യദാർഢ്യവും പ്രഖ്യാപിക്കുന്നതായി വിദേശകാര്യ^അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. യു.എ.ഇയുടെയും സൗദി അറേബ്യയുടെയും സുരക്ഷ അവിഭാജ്യമായ ഒന്നാണ്. സൗദിയുെട സുരക്ഷക്കുള്ള ഏതൊരു ഭീഷണിയും യു.എ.ഇയുടെ സുരക്ഷക്കും സുസ്ഥിരതക്കുമുള്ള ഭീഷണിയായി പരിഗണിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
