ആധാറിന് ദുബൈ ലോക സര്‍ക്കാര്‍ ഉച്ചകോടി പുരസ്കാരം
text_fieldsദുബൈ: ഇന്ത്യയിലെ ആധാര്‍ കാര്‍ഡിന് ദുബൈ ലോക സര്‍ക്കാര്‍ ഉച്ചകോടിയിൽ പുരസ്കാരം വളര്‍ന്നുവരുന്ന മികച്ച ഭരണതല സാങ്കേതിക വിദ്യക്കുള്ള പുരസ്കാരത്തിനാണ് യു.ഐ.ഡി.ഐ.എ നടപ്പാക്കുന്ന ആധാര്‍ കാര്‍ഡ് അർഹമായത്. യു.എ.ഇ ഉപപ്രധാനമന്ത്രി ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍നഹ്‍യാനാണ് ദുബൈയില്‍ നടക്കുന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ ഭരണരംഗത്തെ മികച്ച ഉദ്യമങ്ങള്‍ക്കുള്ള പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. മൊബൈല്‍ ഫോണ്‍ വഴി സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നവർക്കുള്ള മികച്ച എം ഗവര്‍മെൻറ് അവാര്‍ഡിന് ഇന്ത്യയിലെ ഉമങ് എന്ന മൊബൈല്‍ ആപ്ലിക്കേഷൻ അർഹമായി. ആസ്ത്രേലിയയുടെ നാഷണല്‍ സിറ്റീസ് പെര്‍ഫോമന്‍സ് ഫ്രെയിം വര്‍ക്ക്, ടാന്‍സാനിയയുടെ പോര്‍ട്ടബില്‍ ഡി എന്‍ എ സീക്വന്‍സ് എന്നീ സര്‍ക്കാര്‍ പദ്ധതികള്‍ക്കൊപ്പമാണ് ആധാര്‍ പുരസ്കാരം പങ്കിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.