എ4 അഡ്വഞ്ചർ ദേശീയദിനം ആഘോഷിച്ചുഎ4 അഡ്വഞ്ചർ ദേശീയദിനം ആഘോഷിച്ചു
text_fieldsസാഹസിക സഞ്ചാരികളുടെ കൂട്ടായ്മയായ എ4 അഡ്വഞ്ചർ
സംഘടിപ്പിച്ച ദേശീയദിനാഘോഷം
റാസൽഖൈമ: യു.എ.ഇയുടെ 52ാം ദേശീയദിനം ആഘോഷിച്ച് ഗൾഫ് രാജ്യങ്ങളിലെ സാഹസിക സഞ്ചാരികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ എ4 അഡ്വഞ്ചർ. റാസല്‍ഖൈമയിലെ വാദി ശൗക്ക മലനിരകളില്‍ തിങ്കളാഴ്ച പുലർച്ചെ 5 മണിയോടെ നടന്ന പരിപാടിയിൽ കുട്ടികളും മുതിർന്നവരുമടക്കം 130ഓളം പേർ പങ്കെടുത്തു.
എ4 അഡ്വഞ്ചർ സ്ഥാപകൻ ഹരി നോർത്ത് കോട്ടച്ചേരിയുടെ നേതൃത്വത്തിൽ സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 1400 അടി ഉയരത്തില്‍ മലമുകളിൽ ദേശീയ പതാകകളും, മുത്തു കുടകളും കൊടിത്തോരണങ്ങളുമേന്തി 4 കി.മീറ്റർ ട്രക്കിങ്ങും, തുടർന്ന് വർണ്ണശബളമായ മാർച്ച് പാസ്റ്റും നടന്നു. ദേശീയ ഗാനാലാപനത്തോടെ തുടങ്ങിയ പരിപാടിയിൽ, ഏറ്റവും മുതിർന്ന അംഗം നുസൈബ ഷംസുദ്ദീൻ പതാക ഉയർത്തി. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളിലും, ദേശീയദിന വിഷയത്തിൽ മത്സരങ്ങളും നടന്നു. പരിപാടിയിൽ സുനിൽ പായിക്കാടൻ, സാബിക് സലാം, സവിത പത്മനാഭൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

