Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ മ​റീ​ന ബീ​ച്ചി​ൽ...

ദു​ബൈ മ​റീ​ന ബീ​ച്ചി​ൽ മു​ങ്ങി​ത്താ​ഴ്​​ന്ന യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി

text_fields
bookmark_border
ദു​ബൈ മ​റീ​ന ബീ​ച്ചി​ൽ മു​ങ്ങി​ത്താ​ഴ്​​ന്ന യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി
cancel
camera_alt

നീ​ന്ത​ലി​നി​ടെ അ​പ​ക​ട​ത്തി​ൽ​പെ​ട്ട യു​വ​തി​യെ ര​ക്ഷി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ ദു​ബൈ പൊ​ലീ​സ്​ അ​ഭി​ന​ന്ദി​ക്കു​ന്നു

ദു​ബൈ: മ​റീ​ന ബീ​ച്ചി​ൽ നീ​ന്തു​ന്ന​തി​നി​ടെ മു​ങ്ങി​ത്താ​ഴ്​​ന്ന യു​വ​തി​യെ അ​തി​വേ​ഗം ര​ക്ഷ​പ്പെ​ടു​ത്തി ദു​ബൈ പൊ​ലീ​സ്. യൂ​റോ​പ്യ​ൻ പൗ​ര​യാ​യ യു​വ​തി​യാ​ണ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ​ദു​ബൈ പൊ​ലീ​സി​ന്‍റെ പ​ട്രോ​ളി​ങ്​ ടീം ​സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി അ​ഞ്ചു മി​നി​റ്റി​നു​ള്ളി​ൽ യു​വ​തി​യെ ​ ര​ക്ഷ​ിച്ചു. പ്ര​ഥ​മ​ചി​കി​ത്സ ന​ൽ​കി​ യു​വ​തി​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യും ചെ​യ്ത​താ​യി പോ​ർ​ട്ട്​ ​പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ ഡോ. ​ഹ​സ​ൻ സു​ഹൈ​ൽ പ​റ​ഞ്ഞു. മ​റൈ​ൻ സെ​ക്യൂ​രി​റ്റി ഡി​പ്പാ​ർ​ട്മെ​ന്‍റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​യ കോ​ർ​പ​റ​ൽ അം​ജ​ദ്​ മു​ഹ​മ്മ​ദ്​ അ​ൽ ബ​ലൂ​ഷി, കോ​ർ​പ​റ​ൽ ഖാ​മി​സ്​ മു​ഹ​മ്മ​ദ്​ അ​ൽ ഐ​സാ​യി എ​ന്നി​വ​രാ​ണ്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ട​ത്. ഇ​വ​ർ ര​ണ്ടു​പേ​രെ​യും ദു​ബൈ പൊ​ലീ​സ്​ ആ​ദ​രി​ക്കു​ക​യും ചെ​യ്തു. സ​മൂ​ഹ​ത്തി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ൽ ഇ​രു​വ​രും കാ​ണി​ച്ച ആ​ത്​​മാ​ർ​ഥ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി ബ്രി​ഗേ​ഡി​യ​ർ ഡോ. ​ഹ​സ​ൻ സു​ഹൈ​ൽ പ​റ​ഞ്ഞു.

ബീ​ച്ച് സ​ന്ദ​ർ​ശ​ക​ർ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും നീ​ന്താ​ൻ ക​ഴി​യി​ല്ലെ​ങ്കി​ൽ ക​ട​ലി​ൽ ഇ​റ​ങ്ങ​രു​തെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. കു​ട്ടി​ക​ളെ വെ​ള്ള​ത്തി​ൽ ത​നി​ച്ചാ​ക്കി പോ​കാ​തി​രി​ക്കു​ക, നി​ശ്ചി​ത സ്ഥ​ല​ത്ത്​ മാ​ത്രം നീ​ന്തു​ക, മ​യ​ക്കു​മ​രു​ന്നും മ​റ്റും ഉ​പ​യോ​ഗി​ച്ച്​ നീ​ന്താ​തി​രി​ക്കു​ക, നീ​ന്ത​ൽ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക, വെ​ള്ള​ത്തി​ൽ വെ​ച്ച്​ അ​ഭ്യാ​സ​ങ്ങ​ൾ കാ​ണി​ക്കാ​തി​രി​ക്കു​ക, രാ​ത്രി​യി​ൽ നീ​ന്ത​ൽ ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​ന്ന​ത്​ അ​പ​ക​ടം ഒ​ഴി​വാ​ക്കു​മെ​ന്ന്​ ബ്രി​ഗേ​ഡി​യ​ർ ഓ​ർ​മി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E NewsDubai Marina Beach
News Summary - A young woman who Submerged in Dubai Marina Beach was rescued.
Next Story