കമ്പനിക്കെതിരെ കോടതിയെ സമീപിച്ച യുവാവിന് 1,59,800 ദിർഹം നൽകാൻ വിധി
text_fieldsഅബൂദബി: ശമ്പളയിനത്തിലും സേവനാനന്തര ഗ്രാറ്റുവിറ്റി ഇനത്തിലും കമ്പനി നല്‍കാനുള്ള തുക ലേബര്‍ കോടതി മുഖേന നേടിയെടുത്ത് യുവാവ്. 11 വര്‍ഷത്തിലേറെ ജോലി ചെയ്ത സ്ഥാപനം തന്നെ പിരിച്ചുവിട്ടുവെന്നും എന്നാല്‍ തനിക്ക് അവസാന മാസത്തെ ശമ്പളയിനത്തിലും സേവനാനന്തര ഗ്രാറ്റുവിറ്റി ഇനത്തിലും 1,59,800 ദിര്‍ഹം നല്‍കാനുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരന് ലേബര്‍ കോടതിയെ സമീപിച്ചത്.
2013ലാണ് തൊഴിലാളി കമ്പനിയില്‍ ജോലിക്കെത്തിയത്. 16,000 ദിര്‍ഹം അടിസ്ഥാന ശമ്പളമടക്കം 29,000 ദിര്‍ഹമായിരുന്നു ശമ്പളം. ഈ പണവും ഇതിനൊപ്പം കോടതിച്ചെലവും ഈടാക്കി നല്‍കണമെന്നാവശ്യപ്പെട്ട് പരാതിക്കാരന് കോടതിയെ സമീപിക്കുകയായിരുന്നു.
അതേസമയം കോടതി ആവശ്യപ്പെട്ടിട്ടും കമ്പനിയുടെ പ്രതിനിധികളൊന്നും കോടതിയിലെത്തിയില്ല. കോടതി തൊഴിലാളിയുടെ ഗ്രാറ്റുവിറ്റിയും അവസാന മാസത്തെ ശമ്പളവും അടക്കം 1,59,800 ദിര്‍ഹവും തൊഴിലാളിയുടെ കോടതിച്ചെലവും നല്കാന് ഉത്തരവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

