Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right15 ടൺ ഭാരമുള്ള...

15 ടൺ ഭാരമുള്ള തിമിംഗലം ജബൽഅലിയിൽ അടിഞ്ഞു

text_fields
bookmark_border
15 ടൺ ഭാരമുള്ള തിമിംഗലം ജബൽഅലിയിൽ അടിഞ്ഞു
cancel
camera_alt

ജബൽ അലിയിൽ അടിഞ്ഞ തിമിംഗലത്തിനരികെ പരിസ്​ഥിതി പ്രവർത്തകർ 

ദുബൈ: 15 ടൺ ഭാരവും 12 മീറ്റർ നീളവുമുള്ള തിമിംഗലം ജബൽ അലിയിൽ തീരത്തടിഞ്ഞു. അധികൃതർ എത്തി പരിശോധനക്കായി മറ്റൊരു സ്​ഥലത്തേക്ക്​​ മാറ്റി. ഷാർജ എൻവയൺമെൻറ്​ ആൻഡ്​ പ്രൊട്ടക്​റ്റഡ്​ ഏരിയാസ്​ അതോറിറ്റിയും സായിദ്​ യൂനിവേഴ്​സിറ്റിയും സംയുക്തമായി തിമിംഗലത്തെ പരിശോധനക്ക്​ വിധേയമാക്കി. പോസ്​റ്റ്​മോർട്ടം ചെയ്​തശേഷം വിവിധ അവയവങ്ങൾ പരിശോധനക്കായി ശേഖരിച്ചു.

സമുദ്ര അവശിഷ്​ടങ്ങൾ കുടുങ്ങിയതി​െൻറയോ കപ്പൽ ഇടിച്ചതി​െൻറ തെളിവൊന്നും മൃതദേഹ പരിശോധനയിൽ കണ്ടെത്താനായില്ല. വയറ്റിൽ ഭക്ഷണാവശിഷ്​ടങ്ങളും കണ്ടെത്തിയില്ല. ഷാർജ പരിസ്​ഥിതി സുരക്ഷ അതോറിറ്റിയുടെ 'ഷാർജ സ്​ട്രാൻഡിങ്​ റെസ്​പോൺസ്​ പ്രോ​ഗ്രാമി​െൻറ' ഭാഗമായാണ്​ തിമിംഗലത്തെ പോസ്​റ്റ്​മോർട്ടത്തിന്​ വിധേയമാക്കിയത്​. മരണകാരണം തിരിച്ചറിയുക, ശാസ്​ത്രീയ ഗവേഷണം നടത്തുക എന്നിവയാണ്​ ലക്ഷ്യം. ഇന്തോ-പസഫിക്​ മേഖലയിൽ മാത്രം കണ്ടുവരുന്ന തിമിംഗലമാണിത്​. മിനുസ ശരീരവും മുകളിൽ ചാരനിറത്തിലുള്ള ചർമവുമാണ്​. അപൂർവയിനം തിമിംഗലത്തിൽപെട്ടതാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whale
News Summary - A whale weighing 15 tons hit Jabal Ali
Next Story