Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദ്യോകോവിച്ചിന്​​...

ദ്യോകോവിച്ചിന്​​ എക്സ്​പോയിൽ ഊഷ്മള സ്വീകരണം

text_fields
bookmark_border
ദ്യോകോവിച്ചിന്​​ എക്സ്​പോയിൽ ഊഷ്മള സ്വീകരണം
cancel
camera_alt

എക്സ്​പോയിലെ സെർബിയൻ പവിലിയനിലെത്തിയ ദ്യോകോവിച്​ സന്ദർശകർക്കൊപ്പം സെൽഫിയെടുക്കുന്നു

ദുബൈ: ലോക ഒന്നാം നമ്പർ ടെന്നിസ്​ താരം നൊവാക്​ ദ്യോകോവിച്​ ദുബൈ എക്സ്​പോയിലെത്തി. ദുബൈ ഓപൺ ടെന്നിസ്​ ചാമ്പ്യൻഷിപ്പിൽ പ​ങ്കെടുക്കാനാണ്​ ദ്യോകോ യു.എ.ഇയിൽ എത്തിയത്​. എക്സ്​പോയിൽ സ്വന്തം രാജ്യം സെർബിയയുടെ പവിലിയൻ സന്ദർശിച്ച അദ്ദേഹത്തിന്​ ഊഷ്മള സ്വീകരണമാണ്​ ഒരുക്കിയത്​. ആസ്​ട്രേലിയയിലെ വാക്സിൻ വിവാദത്തിനുശേഷം ദ്യോകോ ആദ്യമായാണ്​ ടൂർണമെന്‍റിൽ പ​ങ്കെടുക്കാനെത്തുന്നത്​. 21 മുതലാണ്​ ദുബൈ ഓപണിലെ പുരുഷവിഭാഗം മത്സരങ്ങൾ നടക്കുന്നത്​. ഭാര്യ ജെലീനയും ഒപ്പമുണ്ട്​.

നൊവാക്​ ദ്യോകോവിച്​ ഫൗണ്ടേഷന്‍റെ പ്രവർത്തനങ്ങളുടെ ഭാഗമായി അദ്ദേഹം സെർബിയൻ പവിലിയനിൽ ജനങ്ങളുമായി സംവദിച്ചു. കിരീടം നേടുന്നവരാണ്​ ചാമ്പ്യന്മാരെന്ന തെറ്റിദ്ധാരണ സമൂഹത്തിനുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു. സ്വന്തം ലക്ഷ്യം നേടുകയും അതിൽ സംതൃപ്​തിയും സന്തോഷവും അനുഭവിക്കുകയും ചെയ്യുന്ന ഓരോരുത്തരും ചാമ്പ്യന്മാരാണ്​. ലക്ഷ്യബോധവും സന്തോഷവുമാണ്​ ചാമ്പ്യന്‍റെ മുഖമു​ദ്ര. മിന്നുന്ന നേട്ടങ്ങളിലൂടെയാണ്​ സമൂഹം വിജയത്തെ വിലയിരുത്തുന്നത്​. പക്ഷേ, ചാമ്പ്യനാകാൻ കഴിയാത്തതുകൊണ്ട്​ മാത്രം അറിയപ്പെടാതെ പോകുന്ന നിരവധി പേരുണ്ട്​ ഇവിടെ. സമൂഹം ഇവരുടെ ​ശ്രമങ്ങളെ അവഗണിക്കുന്നു. നിങ്ങൾ നിശ്ചിത തുക സമ്പാദിച്ചില്ലെങ്കിലോ മേഖലയിലെ ആദ്യ 20 പേരിൽ ഒരാളായില്ലെങ്കിലോ അയാളെ പരാജയമായി കണക്കാക്കുന്നു. ആളുകളോട്​ എങ്ങനെ പെരുമാറണമെന്നത്​ നാം അഭിമുഖീകരിക്കുന്ന വലിയ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ ക്ഷേമം മുൻനിർത്തിയാണ്​ ദ്യോകോവിച്​ അക്കാദമിയുടെ പ്രവർത്തനം. 2030ഓടെ സെർബിയയിലെ എല്ലാ വിദ്യാർഥികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുക എന്നതാണ്​ ലക്ഷ്യം. ഭൂമിയിലെ ഏറ്റവും പ്രധാന സ്വത്താണ്​ കുട്ടികളെന്ന്​ ദ്യോകോ പറഞ്ഞു. കുട്ടികളുടെ വികസനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് പ്രധാനമാണ്​. ഏഴു​ വയസ്സുകാരനായ എന്‍റെ മകനെ ടെന്നിസ്​ കളിക്കാൻ ഞാൻ പ്രേരിപ്പിക്കുന്നതായി നിങ്ങൾ കരുതുന്നുണ്ടാകാം. എന്നാൽ, നിങ്ങൾക്ക്​ തെറ്റി. ഞാൻ ഒരിക്കലും അത്​ ചെയ്യില്ല. അവന്​ ടെന്നിസ്​ കളിക്കാൻ ആഗ്രഹമുണ്ടാകേണ്ടത്​ സ്വാഭാവികമായാണ്​. ഞാൻ നിർബന്ധിക്കാതെതന്നെ അവൻ ടെന്നിസിനെ ഇഷ്ടപ്പെട്ടുതുടങ്ങിയിരിക്കുന്നു. ടെന്നിസ് റാക്ക​റ്റേന്തുന്ന 99.9 ശതമാനം കുട്ടികളും അത് ചെയ്യുന്നത് അവർ സ്പോർട്സിനെ സ്നേഹിക്കുന്നതുകൊണ്ടാണ്, അല്ലാതെ പണമുണ്ടാക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാക്സിനെടുക്കാത്തതി​നെ തുടർന്ന്​ ആസ്​ട്രേലിയൻ ഓപണിൽനിന്ന്​ ദ്യോകോവിച്ചിനെ വിലക്കിയിരുന്നു. വാക്സിനെടുക്കാതെ രാജ്യത്ത്​ പ്രവേശിച്ചതിന്​ ജയിലിൽ കഴിയേണ്ടിയും വന്നു. വാക്സിനോട്​ തനിക്ക്​ എതിർപ്പില്ലെന്നും എന്നാൽ, തന്‍റെ ശരീരത്തിൽ എന്ത്​ മരുന്ന്​ കയറ്റണമെന്ന്​ തീരുമാനിക്കാനുള്ള അവകാശമുണ്ടെന്നുമായിരുന്നു ദ്യോകോയുടെ നിലപാട്​. ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്കുശേഷം എക്സ്​പോ സന്ദർശിക്കുന്ന പ്രമുഖ കായികതാരമാണ്​ ദ്യോകോ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Djokovicexpo2021
News Summary - A warm welcome to Djokovic at the Expo
Next Story