ഇരട്ട നഗരകരാർ ഒപ്പുവെച്ചു
text_fieldsഅബൂദബി: അബൂദബിയും ഷെന്ഴെനും ഇരട്ടനഗര (ട്വിന്‍ സിറ്റി) കരാറില്‍ ഒപ്പുവെച്ചു. അബൂദബി നഗര ഗതാഗത വകുപ്പ് ചെയര്മാന് മുഹമ്മദ് അലി അല്‍ ഷൊറാഫയും ഷെന്ഴെന് മേയര്‍ ഖിന് വീഴോങ്ങുമാണ് ഇതുസംബന്ധിച്ച ധാരണപത്രത്തില്‍ ഒപ്പുവെച്ചത്. ജനുവരി 25, 26 തീയതികളില്‍ ചൈനയിലെ ഷെന്ഴെന് നഗരത്തില്‍ നടന്ന അബൂദബി, ഷെന്ഴെന് ഇന്നവേഷന്‍ ഫോറത്തിലായിരുന്നു കരാര്‍ പ്രഖ്യാപനം നടന്നത്.
അടിസ്ഥാന സൗകര്യം, നഗരാസൂത്രണം, ഗ്രീന്‍ മൊബിലിറ്റി, ഗതാഗതം, അഡ്വാന്‍സ്ഡ് ടെക്നോളജി, ഓട്ടോണമസ് സൊല്യൂഷന്‍സ്, സുസ്ഥിരത, നഗരവികസനം തുടങ്ങിയ മേഖലകളിലെ സ്മാര്‍ട്ട് സിറ്റി പദ്ധതികളിലെ സഹകരണവും വിജ്ഞാനം പങ്കുവെക്കലുമാണ് ഇരട്ട നഗര കരാറിലൂടെ ഇരുകക്ഷികളും ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
