പൊലീസ് യൂനിഫോമിൽ മൂന്നു വയസ്സുകാരിയുടെ നഗരം ചുറ്റൽ
text_fieldsമൂന്നുവയസ്സുകാരി സാറ പൊലീസ്
യൂനിഫോമിൽ
ദുബൈ: പൊലീസുകാരിയാകണമെന്ന ആഗ്രഹം പങ്കുവെച്ച മൂന്നുവയസ്സുകാരിക്ക് പൊലീസ് യൂനിഫോമിൽ നഗരംചുറ്റാൻ അവസരമൊരുക്കി ദുബൈ പൊലീസ്. സാറ എന്ന കുട്ടിക്കാണ് ദുബൈ പൊലീസ് അപൂർവ അവസരമൊരുക്കിയത്. ഒരു ആശുപത്രിയിൽ നടന്ന സാമൂഹിക പരിപാടിയിലാണ് കുട്ടി പൊലീസ് ഉദ്യോഗസ്ഥയാകാനുള്ള ആഗ്രഹം പങ്കുവെച്ചത്. തുടർന്നാണ് പൊലീസ് യൂനിഫോമിൽ ഒരു ദിവസം ചെലവഴിക്കാൻ അവസരമൊരുക്കിയത്.
ജനറൽ കമാൻഡ് ആസ്ഥാനത്തെത്തിയ കുട്ടിയെയും കുടുംബത്തെയും ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിച്ചു. പൊലീസ് യൂനിഫോമിനൊപ്പം സുവനീറും കുട്ടിക്ക് സമ്മാനമായി നൽകി. പൊലീസിന്റെ ആഡംബര കാറിലാണ് നഗരത്തിലെ റോഡിൽ സഞ്ചരിക്കാനുള്ള അവസരമൊരുക്കിയത്. കുട്ടിക്ക് എക്കാലവും ഓർമിക്കാനായി ചിത്രങ്ങളും അധികൃതർ പകർത്തിനൽകി. നേരത്തേയും കുട്ടികളുടെ ആഗ്രഹ സഫലീകരണമായി ഇത്തരം സംരംഭങ്ങൾ ദുബൈ പൊലീസ് ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

