Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശൈഖ് സായിദ് പള്ളിക്ക് സമീപം ചെറുവിമാനം തകർന്നു
text_fieldsbookmark_border
അബൂദബി: ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കിന് സമീപത്തെ പാര്‍ക്കിങ് ഭാഗത്ത് എൻജിനില്ലാത്ത ചെറുവിമാനം (ഗ്ലൈഡര്‍) തകര്‍ന്നുവീണു. അപകടത്തില്‍ പൈലറ്റിന് ചെറിയ പരിക്കേറ്റു. ബുധനാഴ്ച വൈകീട്ടാണ് അപകടം.
അബൂദബിയിലെ അൽ ബത്തീൻ സ്വകാര്യ വിമാനത്താവളത്തിൽ ഇറങ്ങാൻ പോകുന്നതിന് മുമ്പായിരുന്നു അപകടം.ഉടന്‍ അബൂദബി പൊലീസും അബൂദബി സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തി അടിയന്തര നടപടികള്‍ സ്വീകരിച്ചു.
സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങി.ഇതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ പരത്തരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

