Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫുജൈറയിൽ റസ്റ്റാറൻറിന് തീപിടിച്ചു
text_fieldsbookmark_border
ഫുജൈറയിൽ റസ്റ്റാറൻറിലുണ്ടായ തീപിടിത്തം
ഫുജൈറ: ഫുജൈറയിൽ ഹമദ് ബിൻ അബ്ദുല്ല സ്ട്രീറ്റിലെ റസ്റ്റാറൻറിന് തീപിടിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 11.45 ഓടെയാണ് സംഭവം. ഗ്യാസ് സിലിണ്ടറിൽ നിന്നുള്ള ചോർച്ചയാണ് അപകടകാരണമെന്ന് പറയപ്പെടുന്നു. കട ഉടമസ്ഥന് പരിക്കേറ്റതായാണ് റിപ്പോർട്ട്. വൻ ശബ്ദത്തോടെ സ്ഫോടനം ഉണ്ടായതായി സമീപവാസികൾ പറഞ്ഞു. സ്ഫോടനാഘാതത്തിൽ റസ്റ്റാറൻറിനുള്ളിലെ ഉപകരണങ്ങളും ഫർണിച്ചറുകളും റോഡിലേക്ക് തെറിച്ചു വീണു. അഗ്നിശമനസേന വിഭാഗത്തിെൻറ കഠിന പരിശ്രമത്താലാണ് തീയണച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

