Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഡ്വ. പ്രവീൺ കുമാർ എം.എൽ.എക്ക് സ്വീകരണം നൽകി

text_fields
bookmark_border
അഡ്വ. പ്രവീൺ കുമാർ എം.എൽ.എക്ക് സ്വീകരണം നൽകി
cancel
camera_alt

പെരുമ, ജി.ടി.എഫ് നൽകിയ സ്വീകരണത്തിൽ കൊയിലാണ്ടി എം.എൽ.എ അഡ്വ. പ്രവീൺ കുമാർ സംസാരിക്കുന്നു

ദുബൈ: കൊയിലാണ്ടി നിയോജകമണ്ഡലം എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. പ്രവീൺ കുമാറിന് പെരുമ പയ്യോളി, ഗ്ലോബൽ തിക്കോടിയൻസ് ഫോറം (ജി.ടി.എഫ്) എന്നിവയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. പെരുമ ട്രഷറർ മൊയ്‌തീൻ പട്ടായി അധ്യക്ഷത വഹിച്ചു. അഡ്വ.മുഹമ്മദ് സാജിദ്, മുബാഷിർ തിക്കോടി എന്നിവർ നിയോജക മണ്ഡലത്തിലെ വികസനവുമായി ബന്ധപ്പെട്ട നിവേദനം കൈമാറി. യു.എ.ഇയിലെ പയ്യോളി മുനിസിപ്പാലിറ്റി, തിക്കോടി പഞ്ചായത്ത്, തുറയൂർ പഞ്ചായത്ത് എന്നീ പ്രദേശങ്ങളിലെ പ്രവാസികൾ ചടങ്ങിൽ സംബന്ധിച്ചു.

പുതിയ സർക്കാരിന്റെ ആദ്യ ബജറ്റിൽ തന്നെ കൊയിലാണ്ടി മണ്ഡലത്തിന്റെ വികസന പദ്ധതികൾക്കായി വൻ തുകകൾ നേടിയെടുക്കാനായി എന്ന് പ്രവീൺ കുമാർ മറുപടി പ്രസംഗത്തിൽ പറഞ്ഞു. വിവിധ സംഘടനകളുടെ പേരിൽ എം.എൽ.എക്ക് ഉപഹാരങ്ങൾ നൽകി.

കെ.ടി. വിനോദൻ, പ്രമോദ് തിക്കോടി, ബിജു പണ്ടാരപ്പറമ്പിൽ, ബഷീർ നടമ്മൽ, നിയാസ് തിക്കോടി, ഷാമിൽ മൊയ്‌തീൻ എന്നിവർ സംസാരിച്ചു. ഷംസീർ പയ്യോളി, നിസാർ പള്ളിവളപ്പിൽ, ഷാജി ഇരിങ്ങൽ, സതീശൻ പള്ളിക്കര, ഹർഷദ്, ജലീൽ മേലടി, ഉണ്ണി, നബീൽ, മിഷാൽ, രാജേഷ്, സുരേഷ് പള്ളിക്കര, സിറാജ്, മുഷ്താഖ്, ഗഫൂർ, അഷ്‌റഫ്, ഹാഷിം, വി.വി.കെ. ബഷീർ, സഫീർ, ഷാനവാസ് തുടങ്ങിയവർ നേതൃത്വം നൽകി. ജി.ടി.എഫ് പ്രസിഡന്‍റ് ഷഹനാസ് തിക്കോടി സ്വാഗതവും സിക്രട്ടറി സ്മിജേഷ് ബാലൻ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A reception was given to Adv Praveen Kumar MLA
Next Story