ഇന്ത്യൻ വിപണികളിൽ നേട്ടമുണ്ടാക്കാൻ നിക്ഷേപകർക്ക് പദ്ധതി
text_fieldsബര്‍ജീല്‍ ജിയോജിത് ഫിനാൻഷ്യൽ സർവിസസ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
ദുബൈ: യു.എ.ഇയില്‍ ഫണ്ട് ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് പദ്ധതിയുമായി ബര്‍ജീല്‍ ജിയോജിത് ഫിനാൻഷ്യൽ സർവിസസ്. ഇതിന്റെ ഭാഗമായി ഇന്ത്യ കേന്ദ്രീകൃതമായ ‘ഫണ്ട് ഓഫ് ഫണ്ട്’ (എഫ്.ഒ.എഫ്) എന്ന പുതിയ സംരംഭത്തിന് തുടക്കം കുറിച്ചതായി മാനേജ്മെന്റ് പ്രതിനിധികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. യു.എ.ഇയിലെ നിക്ഷേപകരെ ഇന്ത്യന്‍ മൂലധന വിപണികളില്‍നിന്നുള്ള നേട്ടം പ്രയോജനപ്പെടുത്താന്‍ സഹായിക്കുകയാണ് ലക്ഷ്യം. ഇന്ത്യന്‍ വിപണികളിൽ മികച്ച പ്രകടനം നടത്തുന്ന ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിലൂടെ മികച്ച നേട്ടമാണ് ‘ഫണ്ട് ഓഫ് ഫണ്ട്’ വാഗ്ദാനം ചെയ്യുന്നതെന്ന് ബര്‍ജീല്‍ ജിയോജിത് ചെയര്മാന് ശൈഖ് സുല്‍ത്താന്‍ ബിന്‍ സൂദ് അല്‍ ഖാസിമി പറഞ്ഞു.
ഇൻവെസ്റ്റ്മെന്റ് ഫണ്ടുകളുടെ നിക്ഷേപം കൈകാര്യം ചെയ്യുന്നതിനായി ‘സെക്യൂരിറ്റീസ് ആന്‍ഡ് കമ്മോഡിറ്റീസ് അതോറിറ്റിയില്‍ (എസ്.സി.എ) നിന്ന് ലൈസന്‍സ് നേടിയ യു.എ.ഇയിലെ ആദ്യ കമ്പനികളില്‍ ഒന്നായി ബര്‍ജീല്‍ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വിസസ്. ഇക്വിറ്റി ഫണ്ടുകള്‍, ഡെറ്റ് ഫണ്ടുകള്‍, റിയല്‍ എസ്റ്റേറ്റ് ഫണ്ടുകള്‍ എന്നിവയുള്‍പ്പെടെ വിവിധ നിക്ഷേപ വിഭാഗങ്ങള്‍ക്കായി വിവിധ തരം ഫണ്ടുകള്‍ വിപണിയിലെ ഡിമാൻഡും നിക്ഷേപ ആവശ്യങ്ങളും അടിസ്ഥാനമാക്കി അവതരിപ്പിക്കാനും ബര്‍ജീല്‍ ജിയോജിത് പദ്ധതിയിടുന്നു. ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയവും എസ്.സി.എയും പ്രഖ്യാപിച്ച എന്‍ഡ്-ഓഫ്-സര്‍വിസ് ബെനിഫിറ്റ് ഫണ്ടുകളിലേക്ക് പ്രവേശിക്കാനും ബര്‍ജീല്‍ ഉദ്ദേശിക്കുന്നു. ജിയോജിത് മാനേജിങ് ഡയറക്ടര്‍ സി.ജെ. ജോര്‍ജ്, ഡയറക്ടര്‍ കെ.വി. ഷംസുദ്ദീന്, സി.ഇ.ഒ കൃഷ്ണന് രാമചന്ദ്രന് തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

