‘ശാസ്ത്രവും പുരോഗതിയും മൂലധനമാക്കിയ ദാർശനികൻ’
text_fieldsശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ
ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ ഒരു രാഷ്ട്രശിൽപി മാത്രമായിരുന്നില്ല, ശാസ്ത്രത്തിലും ബഹിരാകാശ സാങ്കേതികവിദ്യയിലും അദ്ദേഹം നിർമിച്ച പന്ഥാവ് ഇന്ന് യു.എ.ഇയെ ലോകത്തിന്റെ മുൻനിരയിലെത്തിച്ചിരിക്കുന്നു. മരുഭൂമിയുടെ പരിസ്ഥിതി സുസ്ഥിരമാക്കാൻ ജലസംഭരണം, സൗരോർജം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ മേഖലകളിൽ പ്രായോഗികാത്മക ഗവേഷണങ്ങൾ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ‘മരുഭൂമിയെ പച്ചക്കാടാക്കാം’ എന്നത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. ഇന്ന് യു.എ.ഇയുടെ മസ്ദാർ സിറ്റി പോലുള്ള സുസ്ഥിര നഗരങ്ങൾ ആ സ്വപ്നത്തിന്റെ ജീവിക്കുന്ന തെളിവുകളാണ്.
യു.എ.ഇയുടെ ബഹിരാകാശ പദ്ധതികൾക്ക് അദ്ദേഹം വിത്ത് വിതച്ചു. 2020ൽ ചൊവ്വയിലെത്തിയ ‘ഹോപ് പ്രോബ്’ മിഷൻ പോലുള്ള നാഴികക്കല്ലുകൾക്ക് അടിത്തറയായത് അദ്ദേഹത്തിന്റെ ശാസ്ത്രവിജ്ഞാന ദർശനമാണ്. ‘നമ്മുടെ കണ്ണുകൾ നക്ഷത്രങ്ങളിലേക്ക് തിരിയണം. അവിടെയാണ് മനുഷ്യന്റെ അടുത്ത യുഗം’ എന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അറബ് ലോകത്തിന്റെ ആദ്യത്തെ ബഹിരാകാശയാത്രികരായി യു.എ.ഇ പൗരന്മാർ ചരിത്രം രചിച്ചു. ഹസ്സ അൽ മൻസൂരി, സുൽത്താൻ അൽ നിയാദി എന്നീ ബഹിരാകാശയാത്രികർ യു.എ.ഇയുടെ സ്വപ്നങ്ങളെ നക്ഷത്രങ്ങളിലേക്ക് അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചു. ശാസ്ത്രത്തിന്റെ ശക്തി മനസ്സിലാക്കിയ അദ്ദേഹം, വിദ്യാഭ്യാസ സമ്പ്രദായത്തിൽ ആധുനിക സാങ്കേതികവിദ്യയും ഗവേഷണങ്ങളും അടിസ്ഥാനമാക്കി. എമിറേറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സയൻസ്, മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിന്റെ സ്ഥാപനങ്ങൾ ശൈഖ് സായിദിന്റെ ശാസ്ത്രീയവീക്ഷണങ്ങളുടെ നേർക്കാഴ്ചകളാണ്. ‘ചൊവ്വയിലെത്താൻ ഞങ്ങൾക്ക് കഴിഞ്ഞാൽ, മനുഷ്യന്റെ കഴിവിനോടുള്ള വിശ്വാസം ഞങ്ങൾ തെളിയിക്കും’ എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഇന്ന് യാഥാർഥ്യമായി. ആ മഹാ മാനുഷിയുടെ ദീർഘവീക്ഷണങ്ങൾ ഇന്നും ലോകം അത്ഭുതത്തോടെ നോക്കിനിൽക്കുകയാണ്.
(ശൈഖ് സായിദിന്റെ പ്രൈവറ്റ് ഡിപ്പാർട്മെന്റിൽ 25 വർഷം ഉദ്യോഗസ്ഥനായിരുന്നു ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

