ശൈഖ് സായിദ് റോഡിന് സമീപം പെട്രോൾ ടാങ്കറിന് തീപിടിച്ചു
text_fieldsദുബൈ: ശൈഖ് സായിദ് റോഡിന് സമീപം പെട്രോൾ ടാങ്കറിന് തീപിടിച്ചു. വെള്ളിയാഴ്ച വൈകീട്ട് 5.26ന് അൽ സത്വ മേഖലയിൽ ലുലു റെസിഡൻസിന് സമീപമാണ് തീപിടിച്ചത്.
അപകടത്തിൽ ആർക്കും പരിക്കേറ്റതായി വിവരമില്ല. അൽ ഇത്തിഹാദ് ഫയർ സ്റ്റേഷനിൽനിന്നുള്ള സിവിൽ ഡിഫൻസ് സംഘം അടിയന്തരമായി സംഭവസ്ഥലത്ത് എത്തുകയും അരമണിക്കൂർ പ്രയ്തനത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കുകയും ചെയതു. 6.23ഓടെ പ്രദേശം ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി. തീപിടിത്തത്തിൽ വാഹനം ഭാഗികമായി കത്തിനശിച്ചു.
സമീപത്തെ ചില വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചു. ദൃക്സാക്ഷികളിൽ ചിലർ തീപിടിത്തത്തെ തുടർന്ന് പുക ഉയരുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ഡൗൺടൗൺ ദുബൈ, ജുമൈറ, റാസൽഖോർ എന്നിവിടങ്ങളിലേക്കുവരെ പുകച്ചുരുളുകൾ പടർന്നതായാണ് റിപ്പോർട്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

