ഏകദിന നാടക കളരി സംഘടിപ്പിച്ചു
text_fieldsഎം.ആർ.സിയുടെ നേതൃത്വത്തിൽ അജ്മാൻ മെട്രോപൊളിറ്റൻ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ നടന്ന ഏകദിന നാടക ശില്പശാലയിൽ നിന്ന്
അജ്മാൻ: എം.ആർ.സിയുടെ നേതൃത്വത്തിൽ അജ്മാൻ മെട്രോപൊളിറ്റൻ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ ഏകദിന നാടക ശില്പശാല സംഘടിപ്പിച്ചു.
എം.ഇ.എം ഡയറക്ടറും അജ്മാൻ മെട്രോപൊളിറ്റൻ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പലുമായ ഡോ. അബ്ദുൽ മജീദ് ശിൽപശാല ഉദ്ഘാടനം ചെയ്തു. നാടക കല സമ്പൂർണ കലയാണെന്നും സാമൂഹിക സാംസ്കാരിക മൂല്യങ്ങൾ ഉയർത്തിക്കൊണ്ടുള്ള പുതിയ നാടകങ്ങൾ പിറക്കട്ടെയെന്നും ആശംസിച്ചു.
എം.ഇ.എം പ്രസിഡന്റ് അഫ്ത്താബ് ഇബ്രാഹിം, എം.ആർ.സി വൈസ് പ്രസിഡന്റ് ഋഷി ലാൽ, സ്പോർട്സ് കൺവീനർ പോൾ മാത്യു എന്നിവർ ആശംസകൾ നേർന്നു. 28 പേർ പങ്കെടുത്ത ശിൽപശാലക്ക് നടനും നാടകരചയിതാവും സംവിധായകനുമായ രാജേന്ദ്രൻ പുന്നപ്പുള്ളി നേതൃത്വം നൽകി.
ലഹരിക്കടിപ്പെട്ട മനുഷ്യരുടെയും ജീവിതമൂല്യ ചോർച്ചകളുടെയും പ്രതികാരത്തിന്റെയും കഥ പറയുന്ന നാടകം ‘പച്ചരി’ ഒക്ടോബർ അവസാനം അരങ്ങിൽ എത്തുമെന്ന് സംഘാടകർ അറിയിച്ചു. ചടങ്ങിൽ മുഹമ്മദ് ഫൈസൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

