നേട്ടങ്ങളെ ആഘോഷമാക്കിയ രാവ്
text_fields1. അജ്മാൻ കാൾസ് പ്രത്യേക സുവനീർ പ്രകാശനം തുംബെ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് ഡോ. തുംബെ മൊയ്തീൻ നിർഹവിക്കുന്നു 2. നിറഞ്ഞ സദസ്സ്
അജ്മാൻ: എമിറേറ്റിന്റെ വികസന മുന്നേറ്റങ്ങളെ ആഘോഷിക്കുന്ന ഗൾഫ് മാധ്യമം “അജ്മാൻ കാൾസ്” സംരംഭത്തെ ഏറ്റെടുത്ത് പ്രവാസി സമൂഹം. ഞായറാഴ്ച നോർത്ത് ഗേറ്റ് ബ്രിട്ടിഷ് സ്കൂളിൽ നടന്ന പരിപാടിയിൽ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സാമൂഹിക സാംസ്കാരിക മേഖലകളിൽ നിന്നുള്ള പ്രമുഖർക്കൊപ്പം ആയിരത്തോളം സന്ദർശകരും പങ്കെടുത്തു. പ്രവേശനം രജിട്രേഷൻ വഴി നിയന്ത്രിചിരുന്നുവെങ്കിലും സ്പോട് രജിസ്ട്രേഷനുള്ള അവസരവും ഒരുക്കിയിരുന്നു. ഉദ്ഘാടന സെഷനുശേഷം മെന്റലിസ്റ്റ് ആദി ഒരുക്കിയ മാസ്മരിക പ്രകടനം സന്ദർശകരിൽ ആകാംഷ നിറച്ചു. മനസുകൾ വായിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അത്ഭുതത്തോടെയാണ് പ്രേക്ഷകർ വീക്ഷിച്ചത്. ഗായകരായ സൗരവ് കിഷനും നഫ് ല സാജിദും ചേർന്ന് ഒരുക്കിയ സംഗീത സന്ധ്യയും ഏറെ ആകർശകമായിരുന്നു. അജ്മാൻ കാൾസ് വേദിയിൽ നിരവധി ബിസിനസുകാർക്ക് ആദരം ഒരുക്കിയിരുന്നു. പ്രമുഖ സ്ഥാപനങ്ങളുടെ നിരവധി സ്റ്റാളുകളും സജ്ജമാക്കിയിരുന്നു.
'ഗൾഫ് മാധ്യമം' പുറത്തിറക്കിയ അജ്മാൻ കാൾസ് പ്രത്യേക സുവനീർ പ്രകാശനവും നടന്നു. എമിറേറ്റിന്റെ വികസന മുന്നേറ്റത്തെയും ഭാവി സാധ്യതകളെയും അടയാളപ്പെടുത്തുന്ന പ്രമുഖരുടെ സന്ദേശങ്ങളും ലേഖനങ്ങളും അഭിമുഖങ്ങളും ഉൾപ്പെട്ടതാണ് സുവനീർ.
മെന്റലിസ്റ്റ് ആദി അവതരിപ്പിച്ച പ്രകടനം
ഒരു വർഷം നീളുന്ന സംരംഭത്തിന്റെ ഭാഗമായി അടുത്തമാസങ്ങളിൽ പ്രവാസികളെ ശാക്തീകരിക്കുന്ന മാധ്യമ ഇടപെടലുകൾ, സർക്കാർ സംവിധാനങ്ങളുമായി ചേർന്നു ബോധവൽക്കരണ ക്യാമ്പയിനുകൾ, ആരോഗ്യ സ്ഥാപനങ്ങളുമായി ചേർന്നു വിവിധ പദ്ധതികൾ, വികസന പാതയില് വ്യക്തിമുദ്ര പതിപ്പിച്ചവർക്കും അജ്മാനിലെ പ്രവാസി സംരംഭകർക്കും ആദരവ് തുടങ്ങിയവയും നടപ്പിലാക്കും. യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ ‘ഗൾഫ് മാധ്യമം’ സംഘടിപ്പിച്ചുവരുന്ന വികസനോന്മുഖവും സാംസ്കാരിക ഉള്ളടക്കമുള്ളതുമായ പരിപാടികളുടെ തുടർച്ചയായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഗായകരായ സൗരവ് കിഷനും നഫ് ലാ സാജിദും
അവതരിപ്പിച്ച ഗാനസന്ധ്യ
ആദരമേറ്റുവാങ്ങി പ്രവാസ ലോകത്തെ ബിസിനസ് പ്രമുഖർ
അജ്മാൻ: അജ്മാൻ കാൾസ് ഉദ്ഘാടന വേദിയിൽ ആദരമേറ്റൂ വാങ്ങി ബിസിനസ് പ്രമുഖർ. പ്രവാസ ലോകത്തെ എണ്ണം പറഞ്ഞ ബിസിനസ് സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്നവരാണ് പ്രൗഢവേദിയിൽ ആദരിക്കപ്പെട്ടത്. 46 വർഷമായി അജ്മാനിൽ പ്രവർത്തിച്ച് വരുന്ന ഹാഷിം സൂപ്പർമാർക്കറ്റിനു വേണ്ടി ഹാഷിം ഗ്രൂപ്പ് ഓഫ് കമ്പനിസ് മാനേജിങ് ഡയറക്ടർ അബ്ദുൽ റൗഫ്, എസ് ആൻഡ് ഇസെഡ് ഗ്രൂപ്പ് എം ഡി ഷംസു സമാൻ സി ടി, കേമെക്സ് ഗ്രൂപ്പ് ചീഫ് മാർക്കറ്റിംഗ് ഓഫീസർ റിസ്വാൻ, പ്രൊഫഷണൽ കാർസ് ഡ്രൈവിംഗ് സ്കൂൾ സ്ഥാപകൻ ജംഷീർ ബാബു, അൽ മനാമ ബിസിനസ് കൺസൾട്ടൻസി എം ഡി റിയാദ് മോൻ, റയാൻ ഇന്റർനാഷനൽ ക്ലിനിക്സ് എം ഡി മുസ്താക് മുഹമ്മദ് അലി, അൽ സിറാജ് ഹയർ എഡ്യൂക്കേഷൻ സർവിസസ് സി ഇ ഒ ഡോക്ടർ പ്രദീപ് കുമാർ, ആർ.എഫ് കമ്പൈൻ സി ഇ ഒ യും ഡയറക്ടറുമായ ഫസലൂർ റഹ്മാൻ തുടങ്ങിയവർ ആദരം ഏറ്റുവാങ്ങി.
അജ്മാൻ ചേംബർ വൈസ് ചെയർമാൻ ശൈഖ് സുൽത്താൻ ബിൻ സഖർ അൽ നുഐമി, പ്രമുഖ ഇമാറാത്തി പരിസ്ഥിതി പ്രവർത്തകൻ ഡോ. ഉബൈദ് അലി അൽ ശംസി, അജ്മാൻ പൊലീസ് മുൻ മേധാവിയും രാജകുടുംബാംഗവുമായ ശൈഖ് മുഹമ്മദ് സഈദ് അൽ നുഐമി, ശൈഖ് സഈദ് മുഹമ്മദ് നുഐമി, തുംബെ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് ഡോ. തുംബെ മൊയ്തീൻ, ഹാബിറ്റാറ്റ് ഗ്രൂപ്പ് ചെയർമാൻ ഷംസു സമാൻ,ഗൾഫ് മാധ്യമം മിഡിൽ ഈസ്റ്റ് ഓപ്പറേഷൻസ് മേധാവി മുഹമ്മദ് സലിം അമ്പലൻ, മാധ്യമം ബിസിനസ് സൊല്യൂഷൻസ് ഗ്ലോബൽ ഹെഡ് കെ. മുഹമ്മദ് റഫീക് എന്നിവറും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

