ഷാർജയിൽ മയക്കുമരുന്നുകളുടെ പുതിയ ശ്രേണി കണ്ടെത്തി
text_fieldsഷാർജ: സ്പൈസ് മരുന്നുകൾ എന്ന പേരിൽ അറിയപ്പെടുന്ന മയക്കുമരുന്നുകളുടെ പുതിയ ശേഖരം കണ്ടെത്തിയതായി ഷാർജ പൊലീസ് പറഞ്ഞു. സിന്തറ്റിക് മരുന്നുകളുടെ ഗണത്തിൽപ്പെടുന്ന ഇവ അതിമാരകമാണ്. മരണംവരെ സംഭവിക്കാവുന്ന ഇത്തരം മരുന്നുകളുടെ ചെറിയൊരു അംശത്തിനുപോലും 48 മണിക്കൂർ ലഹരി നിലനിർത്തുവാനുള്ള ശക്തിയുണ്ടെന്നാണ് കണ്ടെത്തൽ. യുവാക്കൾക്കിടയിൽ പുതിയരൂപത്തിലുള്ള ലഹരി ഉപയോഗം വർധിക്കുന്നുവെന്നാണ് ഈ കണ്ടെത്തൽ അടിവരയിടുന്നതെന്ന് ഷാർജ പൊലീസിലെ ക്രിമിനൽ ലബോറട്ടറി ഡിപ്പാർട്ട്മെന്റ് ആക്ടിങ് ഹെഡ് കേണൽ അദിൽ അഹമ്മദ് അൽ മസ്മി പറഞ്ഞു. ലബോറട്ടറി വകുപ്പിെൻറ ഉടമസ്ഥതയിലുള്ള ആധുനികവും നൂതനവുമായ ഉപകരണങ്ങൾ പ്രയോജനപ്പെടുത്തിയാണ് കണ്ടെത്തൽ. പുതിയ തരം മരുന്നുകൾ എന്താണെന്നും ഇതിനായി ഉപയോഗിക്കുന്ന നിർമാണ രീതികൾ തിരിച്ചറിയാൻ കഴിയുന്ന യു.എ.ഇയിലെ ആദ്യത്തെ ക്രിമിനൽ ലബോറട്ടറിയാണ് ഷാർജ പൊലീസിെൻറ ക്രിമിനൽ ലബോറട്ടറി ഡിപ്പാർട്ട്മെന്റ് എന്ന് കേണൽ അൽ മസ്മി പറഞ്ഞു.
വിദ്യാർഥികളെ വലയിലാക്കുന്നു
അക്കാദമിക തലത്തിലുള്ള പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കും എന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിദ്യാ൪ഥികൾക്ക് പല ലഹരിമരുന്നുകളും പരിചയപ്പെടുത്തുന്നത്.
ട്രമഡോൾ വൈറ്റമിൻ ഗുളിക എന്ന നിലക്കാണ് കുട്ടികൾ ഉപയോഗിച്ച് തുടങ്ങുന്നത്. മാനസിക പിരിമുറുക്കങ്ങളിൽനിന്ന് മോചനം ലഭിക്കും, മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല എന്നൊക്കെയുള്ള പ്രലോഭനങ്ങളിലും കുട്ടികൾ വീഴുന്നു. വിദ്യാ൪ഥികൾക്കിടയിൽ ട്രമഡോൾ, മെത്തഡോൻ തുടങ്ങിയവയുടെ ഉപയോഗം വ൪ധിച്ചുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ലഹരിക്കായി മാതാപിതാക്കളുടെ മരുന്ന് പെട്ടിയിൽനിന്ന് വേദനസംഹാരികൾ മോഷ്ടിച്ച സംഭവങ്ങളും റിപ്പോ൪ട്ട് ചെയ്തിരുന്നു.
പുതിയ കണ്ടെത്തലുകളുടെ സാഹചര്യത്തിൽ സ്കൂൾ കുട്ടികൾക്കിടയിലുള്ള ലഹരി മരുന്ന് വിൽപനയും ഉപഭോഗവും കുറക്കാനുള്ള നടപടികൾ ശക്തമാക്കുമെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

