ദുബൈ മറീനയിൽ പുതിയ പള്ളി തുറന്നു
text_fieldsദുബൈ മറീനയിൽ പുതുതായി തുറന്ന പള്ളിയുടെ അകം
ദുബൈ: റമദാൻ മാസത്തിന്റെ ആദ്യ ദിനത്തിൽ ദുബൈ മറീനയിൽ പുതിയ പള്ളി തുറന്നു. ശൈഖ് റാശിദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മോസ്ക് എന്നു പേരിലുള്ള പള്ളിയിൽ ഒരേസമയം 1647 പേർക്ക് നമസ്കരിക്കാൻ സൗകര്യമുണ്ട്. ഒട്ടോമൻ രീതിയിൽ രൂപകൽപന ചെയ്ത പള്ളി മികച്ച ആധുനിക സൗകര്യങ്ങളോടെയാണ് പണികഴിപ്പിച്ചതെന്ന് ദുബൈ ഇസ്ലാമിക, ചാരിറ്റബ്ൾ ആക്ടിവിറ്റീസ് വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.
5021.31 ചതുരശ്ര മീറ്ററാണ് പള്ളിയുടെ ആകെ വിസ്തീർണം. വിശാലമായ മുറ്റം, അംഗശുദ്ധിക്ക് ആവശ്യമായ സജ്ജീകരണങ്ങൾ, പാർക്കിങ് സ്ഥലം, പ്രാർഥന സ്ഥലം എന്നിങ്ങനെ എല്ലാ ഭാഗങ്ങളും മികച്ച രീതിയിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. 250 സ്ത്രീകൾക്ക് നമസ്കാരത്തിനുള്ള സൗകര്യവും പള്ളിയിലുണ്ട്. പള്ളി ഉദ്ഘാടന ചടങ്ങിൽ ശൈഖ് മുഹമ്മദ് ബിൻ ശൈഖ് റാശിദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

