Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ പൊലീസ്​ വാഹന...

ദുബൈ പൊലീസ്​ വാഹന വ്യൂഹത്തിൽ പുതിയ അതിഥി

text_fields
bookmark_border
ദുബൈ പൊലീസ്​ വാഹന വ്യൂഹത്തിൽ പുതിയ അതിഥി
cancel

ദുബൈ: പെട്രോളിങ്​ കാർ ശേഖരത്തിലേക്ക്​ പുതിയ ഒരു അതിഥിയെ കൂടി ഒപ്പം കൂട്ടി ദുബൈ പൊലീസ്​. ആഡംബര ഇലക്​ട്രിക്​ വാഹനമായ വോയ ഫ്രീയുടെ പുതിയ മോഡലാണ്​ ദുബൈ പൊലീസ്​ സേന സ്വന്തമാക്കിയത്​. പെർഫോമൻസ്​ പ്ലസ്​ മോട്ടോഴ്​സിന്‍റെ പങ്കാളിത്തേടെയാണ്​ ദൈനംദിന പൊലീസിങ്​ നപടികൾക്കായി​ നൂതനമായ സവിശേഷതകളോട്​ കൂടിയ പുതിയ ആഡംബര ഇലക്​ട്രിക്​ വാഹനം ദുബൈ പൊലീസ്​ വാങ്ങിയത്​. ജനറൽ ഡിപാർട്ട്​മെന്‍റ്​ ഓഫ്​ ട്രാൻസ്​പോർട്ട്​ ആൻഡ്​ റസ്ക്യൂ ആസ്ഥാനത്ത്​ നടന്ന വാഹന കൈമാറ്റ ചടങ്ങിന്​ മേജർ ജനറൽ റാശിദ്​ ഖലീഫ അൽ ഫലാസി നേതൃത്വം നൽകി. സുസ്ഥിരവും നൂതനവുമായ ഗതാഗത മാർഗങ്ങൾ സ്വീകരിക്കുകയെന്ന നയത്തിന്‍റെ ഭാഗമാണ്​ നീക്കം.

പ്രധാനമായും വൈദ്യുതിയിലാണ്​ വോയ ഫ്രീ ഓടുന്നതെങ്കിലും ബാറ്ററി ചാർജ്​ ചെയ്യാനായി ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ജനറേറ്ററും ഉൾപ്പെടുത്തിയിട്ടുണ്ട്​. സി.എൽ.ടി.സി മാനദണ്ഡം അനുസരിച്ച്​ 1357 കിലോമീറ്ററാണ്​ റേഞ്ച് വാഗ്ദാനം ചെയ്യുന്നത്​​. 483 ഹോർസ്പവറും 720 എൻ.എം ടോർക്കും നൽകുന്ന എൻജിൻ വെറും 4.5 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന്​ 100 കിലോമീറ്റർ വേഗത കൈവരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsdubai policevehicles
News Summary - A new guest in the Dubai Police vehicle fleet
Next Story