മലീഹാ റോഡില്‍ പുതിയ മേല്‍പ്പാലം വരുന്നു
text_fieldsഷാര്‍ജ: ഖലീഫ ബിന്‍ സായിദ് റോഡിനെ മലീഹ റോഡുമായി ബന്ധിപ്പിക്കുന്ന പുതിയ മേല്‍പ്പാലം വരുന്നു. 14 കോടി ദിര്‍ഹമാണ് ചെലവ്. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി വികസന പദ്ധതിക്ക് അംഗീകാരം നല്‍കി. ഷാര്‍ജ റോഡ് ഗതാഗത അതോറിറ്റി (എസ്.ആര്‍.ടി.എ) ചെയര്‍മാന്‍ എന്‍ജിനീയര്‍ യൂസുഫ് ഖാമിസ് അല്‍ ഉസ്മാനിയാണ് പദ്ധതി പ്രഖ്യാപിച്ചത്.
ഇരുദിശകളിലേക്കുമായി മൂന്ന് വരികള്‍ പാലത്തിലുണ്ടാകും. ഗതാഗതം മെച്ചപ്പെടുത്തുന്നതിനും യാത്രാ സമയം കുറക്കുന്നതിനുമായാണ് പുതിയ മേല്‍പ്പാലം പണികഴിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. പാലത്തിന്‍റെ നിർമാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. ഒരു വര്‍ഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രാ സമയം ഏകദേശം ഒമ്പത് മിനിറ്റ് കുറക്കുന്നതിനായാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് അല്‍ ഉസ്മാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

