Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബിയിൽ പുതിയ...

അബൂദബിയിൽ പുതിയ ക്രിക്കറ്റ്​ സ്​റ്റേഡിയം തയാർ

text_fields
bookmark_border
അബൂദബിയിൽ പുതിയ ക്രിക്കറ്റ്​ സ്​റ്റേഡിയം തയാർ
cancel
camera_alt

അബൂദബി ടോളറൻസ്​ ഓവൽ 

ദുബൈ: ലോക ക്രിക്കറ്റി​െൻറ ഹബ്ബായി മാറുന്ന യു.എ.ഇയിൽ നാലാമത്​ ക്രിക്കറ്റ്​ സ്​റ്റേഡിയം തയാർ. അബൂദബിയിലാണ്​ ടോളറൻസ്​ ഓവൽ എന്ന പേരിൽ സ്​റ്റേഡിയം ഉയർന്നത്​.ട്വൻറി-20 ലോകകപ്പിന്​ മുമ്പായി സെപ്​റ്റംബറിൽ തുറക്കാനാണ്​ പദ്ധതി. ഒക്​ടോബർ 17 മുതലാണ്​ ട്വൻറി-20 ലോകകപ്പ്​.

എന്നാൽ, ഐ.സി.സിയുടെ അറിയിപ്പ്​ പ്രകാരം ദുബൈ ​ഇൻറർനാഷനൽ സ്​റ്റേഡിയം, അബൂദബി ശൈഖ്​ സായിദ്​ സ്​റ്റേഡിയം, ഷാർജ ക്രിക്കറ്റ്​ സ്​റ്റേഡിയം, മസ്​കത്ത്​ സ്​റ്റേഡിയം എന്നിവിടങ്ങളിലാണ്​ ലോകകപ്പ്​ നടക്കുക. ടോളറൻസ്​ ഹബ്ബിനെയും ലോകകപ്പിന്​ പരിഗണിക്കുന്ന കാര്യം ഐ.സി.സിയുമായി സംസാരിച്ചിട്ടുണ്ടെന്ന്​ അധികൃതർ അറിയിച്ചു.

12,000 പേർക്ക്​ ഇരിക്കാവുന്ന ഗാലറിയുണ്ട്​. ഏഴുവർഷം മുമ്പാണ്​ നിർമാണം തുടങ്ങിയത്​. നിർമാണം നേരത്തെ പൂർത്തീകരിച്ചിരുന്നെങ്കിലും അന്താരാഷ്​ട്ര മത്സരങ്ങൾക്ക്​ നൽകാൻ പാകത്തിൽ അടുത്തിടെ നവീകരിക്കുകയായിരുന്നു.

യു.എ.ഇയുടെ സംസ്​കാരവും സഹിഷ്​ണുതാ മനോഭാവവും ലോകത്തിന്​ മുന്നിൽ അവതരിപ്പിക്കുന്നതിനാണ്​ ടോളറൻസ്​ ഓവൽ എന്ന്​ പേരിട്ടിരിക്കുന്നത്​. ശൈഖ്​ സായിദ്​ സ്​റ്റേഡിയത്തിന്​ സമീപമാണ്​ ടോളറൻസ്​ ഓവൽ.

പ്രത്യേക ടൂർണമെൻറ്​ മുന്നിൽക്കണ്ട്​ നിർമിച്ചതല്ല പുതിയ സ്​റ്റേഡിയമെന്നും ഏത്​ ഫോർമാറ്റിലുമുള്ള ടൂർണമെൻറുകൾ നടത്താൻ സ്​റ്റേഡിയം സജ്ജമാണെന്നും അബൂദബി ക്രിക്കറ്റ്​ സി.ഇ.ഒ മാറ്റ്​ ബൗച്ചർ പറഞ്ഞു. മേയിലാണ്​ നവീകരണം തുടങ്ങിയത്​. രണ്ട്​ വർഷമായി ഇവിടെ ജൂനിയർ തല മത്സരങ്ങളും പരിശീലനങ്ങളും നടക്കുന്നുണ്ട്​. ഏഷ്യൻ കപ്പ്​ ഫുട്​ബാളിൽ ടീമുകൾക്ക്​ പരിശീലനത്തിന്​ സ്​റ്റേഡിയം വിട്ടുനൽകിയിരുന്നു. ഏഴ്​ ടീമുകൾ ഇവ​ിടെ പരിശീലനത്തിനെത്തി. എന്നാൽ, ലോകോത്തര ക്രിക്കറ്റ്​ മൈതാനമാക്കാനായിരുന്നു ബോർഡിന്​ താൽപര്യം.

ഉന്നത നിലവാരത്തിലുള്ള ഫ്ലഡ്​ലൈറ്റുകൾ അടുത്ത മാസം സ്​ഥാപിക്കും. അന്താരാഷ്​ട്ര മത്സരങ്ങളിൽ ഉപയോഗിക്കാവുന്ന കാമറ സംവിധാനങ്ങളും ഏർപ്പെടുത്തും. കോവിഡിൽനിന്ന്​ സുരക്ഷയൊരുക്കി ക്രിക്കറ്റ്​ നടത്താൻ തങ്ങൾ സജ്ജമാണെന്നും ബൗച്ചർ പറഞ്ഞു. യു.എ.ഇയിൽ സ്​റ്റേഡിയങ്ങളുടെ പരിമിതിയുള്ളതിനാലാണ് ട്വൻറി-20 ലോകകപ്പിന്​​ നാലാം ഗ്രൗണ്ടായി മസ്​കത്തിനെ പരിഗണിച്ചത്​.

പുതിയ സ്​റ്റേഡിയത്തിന്​ ഐ.സി.സി അംഗീകാരം നൽകിയാൽ ലോകകപ്പ്​ യു.എ.ഇയിലെ നാല്​ സ്​റ്റേഡിയങ്ങളിലും നടത്താൻ കഴിയും. ഐ.പി.എൽ, പി.എസ്​.എൽ പോലുള്ള ലീഗുകൾക്കും ഇത്​ ഉപകാരപ്പെടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu Dhabicricket stadium
News Summary - A new cricket stadium is ready in Abu Dhabi
Next Story