Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരൂർ സ്വദേശി ദുബൈയിൽ മരിച്ചു

text_fields
bookmark_border
തിരൂർ സ്വദേശി ദുബൈയിൽ മരിച്ചു
cancel

ദുബൈ : മലപ്പുറം തിരൂർ പയ്യനങ്ങാടി സ്വദേശി എരിഞ്ഞികാട്ടിൽ അലി കുഞ്ഞിയുടെ മകൻ നിസാർ (26) ദുബൈയിൽ മരിച്ചു.ദുബൈയിൽ റിയൽ എസ്റ്റേറ്റ് കമ്പനിയിൽ എ.സി മെക്കാനിക് ആയി ജോലി ചെയ്തു വരികയായിരുന്നു. ജോലിക്കിടയിൽ ഛർദിയും അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നിസാർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

പത്തു ദിവസത്തെ അവധിക്ക് നാട്ടിൽ പോയി രണ്ടാഴ്ച്ച മുമ്പാണ് ദുബൈയിൽ തിരിച്ചെത്തിയത്. ജുബൈരിയയാണ് മാതാവ്. സഹോദരങ്ങൾ നിഷാദലി, ജംഷിയ, സെൽവ. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A native of Tirur died in Dubai
Next Story