Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2020 10:17 AM IST Updated On
date_range 23 Oct 2020 10:17 AM ISTതൃശൂർ സ്വദേശി അബൂദബിയിൽ മരിച്ചു
text_fieldsbookmark_border
camera_alt
ഇസ്മായിൽ
അബൂദബി: തൃശൂർ കൊച്ചന്നൂർ മുതുവമ്മൽ മങ്കുളങ്ങര വീട്ടിൽ മുഹമ്മദ് കുട്ടിയുടെ മകൻ ഇസ്മായിൽ (45) ഉറക്കത്തിൽ അബൂദബിയിലെ താമസസ്ഥലത്ത് മരിച്ചു. രാത്രി ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു. രാവിലെ പതിവുപോലെ എഴുന്നേൽക്കാതിരുന്നതിനെ തുടർന്ന് കൂടെ താമസിക്കുന്നവർ ഉണർത്താൻ ശ്രമിച്ചെങ്കിലും ഉണർന്നില്ല. ആശുപത്രിയിൽ നിന്നെത്തിയ എമർജൻസി വിഭാഗം മരണം സ്ഥിരീകരിച്ചു.
ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. ബനിയാസ് സെൻട്രൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കോവിഡ് പരിശോധന ഫലം ലഭിച്ച ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. മാതാവ്: ഫാത്തിമ. ഭാര്യ: സബിത. മക്കൾ: ഹവ്വ, ജന്ന. സഹോദരങ്ങൾ: ലത്തീഫ്, സാദിഖ്, ഫാറൂക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

