Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബിയില്‍...

അബൂദബിയില്‍ വാഹനപകടത്തിൽ തൃശൂര്‍ സ്വദേശി മരിച്ചു

text_fields
bookmark_border
അബൂദബിയില്‍ വാഹനപകടത്തിൽ തൃശൂര്‍ സ്വദേശി മരിച്ചു
cancel

അബൂദബി: നിര്‍ത്തിയിട്ട വാഹനത്തില്‍ മറ്റൊരു വാഹനം തട്ടിയുണ്ടായ അപകടത്തില്‍ അബൂദബിയില്‍ തൃശൂര്‍ സ്വദേശി മരിച്ചു. വടക്കേക്കാട് കൗക്കാനപ്പെട്ടി സ്വദേശി കുരിക്കള്‍ പറമ്പില്‍ കുഞ്ഞിബാപ്പു ഹാജിയുടെ മകന്‍ അബ്​ദുറസാഖ് (41) ആണ് മരിച്ചത്.

അബൂദബി മുസഫ മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം. യാത്രക്കിടെ വാഹനത്തിന്‍റെ ഡോര്‍ അടഞ്ഞോ എന്ന് സംശയം തോന്നിയ അബ്​ദുറസാഖ്, വാഹനം ഒതുക്കിയ ശേഷം പുറത്തിറങ്ങി. ഡോര്‍ അടച്ചു എന്ന് ഉറപ്പാക്കിയ ശേഷം വാഹനത്തിലേക്ക് കയറാന്‍ ഒരുങ്ങവേ മറ്റൊരു വാഹനം വന്ന് ഇടിക്കുകയും ഇദ്ദേഹം തെറിച്ചുവീഴുകയുമായിരുന്നു.

സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. എട്ടുവര്‍ഷമായി അബൂദബിയിലെ കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ബുധനാഴ്ച പുലർച്ചെ പറയങ്ങാട് ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ആയിശയാണ് മാതാവ്. ഭാര്യ: തുഫൈല. മക്കള്‍: അഷ്ഫാഖ്(ഒമ്പത് വയസ്), ഇനായ മറിയം (നാലുവയസ്), ഹൈറാ ഫാത്വിമ(അഞ്ചുമാസം).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiThrissur News
News Summary - A native of Thrissur died in a car accident in Abu Dhabi
Next Story