Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരണ്ടത്താണി സ്വദേശി...

രണ്ടത്താണി സ്വദേശി അജ്മാനിൽ നിര്യാതനായി

text_fields
bookmark_border
രണ്ടത്താണി സ്വദേശി അജ്മാനിൽ നിര്യാതനായി
cancel

അജ്‌മാൻ: മലപ്പുറം ജില്ലയിലെ കോട്ടക്കൽ രണ്ടത്താണി ഓടായപ്പുറത്ത് പരേതനായ അബ്ദുൽ അസീസ് മകൻ ഷബീർ അബ്ദുല്ല (40) അജ്മാനിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ശനിയാഴ്ച്ച വൈകീട്ട് അജ്‌മാനിലെ താമസ സ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന്​ അജ്‌മാൻ ജറഫിലുള്ള ജി.എം.സി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ദുബൈയിലെ സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്‍റ്​ ആയി ജോലി ചെയ്ത് വരികയായിരുന്നു. മാതാവ്: സുഹ്‌റ. ഭാര്യ: നുസ്‌ലി. മൂന്ന് മക്കളുണ്ട്. ഇളയകുട്ടിയെ പ്രസവിച്ച് ഭാര്യയും കുട്ടികളും നാലു ദിവസം മുൻപാണ് യു.എ. ഇയിൽ തിരിച്ചെത്തിയത്.

onഫുജൈറയിലുള്ള റിയാസ് മൂത്ത സഹോദരനാണ്‌. നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae death
News Summary - A native of Randathani passed away in Ajman
Next Story