Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമലപ്പുറം സ്വദേശി...

മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി

text_fields
bookmark_border
anas ishaq
cancel

അബൂദബി: മലപ്പുറം മാറാക്കര കല്ലാർമംഗലം ചേലക്കുത്ത് സ്വദേശി അനസ് ഇസ്ഹാഖ് വെളിച്ചപ്പാട്ടിൽ (30) അബൂദബിയിൽ നിര്യാതനായി. ബനിയാസ് ഷഹീൻ സൂപ്പർമാർക്കറ്റിന് സമീപം അൽ മുഖസ് അൽ അബ്​യള്​ സലൂണിൽ ജോലി ചെയ്യുകയായിരുന്നു. ഹൃദയാഘാതമാണ്​ മരണ കാരണം.

പിതാവ്​: ഇസ്​ഹാഖ്​. മാതാവ്​: സുലൈഖ. ഭാര്യ: ഷഹർബാൻ മുക്കിലപ്പീടിക കാടാമ്പുഴ. മക്കൾ: സെൻസ ഫാത്തിമ, ഷൈഹ ഫാത്തിമ. സഹോദരങ്ങൾ: അൻസാർ (ഫുജൈറ), സുഹൈല എടക്കുളം. ബനിയാസ് കെ.എം.സി.സി പ്രവർത്തകനും അബൂദബി കെ.എം.സി.സി കെയർ മെമ്പറുമാണ്.

2018 മുതൽ അൽ അബ്​യള് സലൂണിലാണ് ജോലി ചെയ്യുന്നത്. നിയമ നടപടികൾ പൂർത്തീകരിച്ച്​ മൃതദേഹം നാട്ടിലെത്തിച്ച്​ ഖബറടക്കുമെന്ന് ബനിയാസ് കെ.എം.സി.സി ഭാരവാഹികളായ മുഹമ്മദുണ്ണി തൃക്കണാപുരം, ഷഫീഖ് കട്ടുപ്പാറ, ഷഖീബ് മാടായി എന്നിവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malappuram native
News Summary - A native of Malappuram passed away in Abu Dhabi
Next Story