Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോലിക്കിടെ അപകടം; കൊടുങ്ങല്ലൂർ സ്വദേശി റാസൽഖൈമയിൽ നിര്യാതനായി

text_fields
bookmark_border
ജോലിക്കിടെ അപകടം; കൊടുങ്ങല്ലൂർ സ്വദേശി റാസൽഖൈമയിൽ നിര്യാതനായി
cancel

റാസൽഖൈമ: റാസൽഖൈമയിൽ ജോലി സ്ഥലത്ത് അപകടത്തിൽപെട്ട് ഗുരുതര പരിക്കേറ്റ കൊടുങ്ങല്ലൂർ സ്വദേശി നിര്യാതനായി. കൊടുങ്ങല്ലൂര്‍ കോതപറമ്പ് കണ്ണാംകുളത്ത് അബ്ദുൽ കാദറിന്റെ മകൻ ശംസുദ്ദീനാണ്​ (55) മരിച്ചത്​. 30 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ശംസുദ്ദീൻ റാക് റംസ് റോഡിൽ അൽ ഇത്തിഹാദ് അലുമിനിയം കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.

ശനിയാഴ്ച്ച റാക് അൽ ജസീറ അൽ ഹംറയിലെ നിർമാണ സ്ഥലത്ത് സ്കഫോൾഡിങ്ങിൽ നിന്ന് വീണതാണ് ദുരന്തത്തിന് വഴി വെച്ചത്‌. റാക് ഖലീഫ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയവെ ശനിയാഴ്ച്ച രാത്രിയോടെയായിരുന്നു അന്ത്യം. ഖലീഫ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.

മാതാവ്: ഹാജറ. ഭാര്യ: സമീന. മക്കൾ:ഫാത്തിമ സുഹറ, രിഹാനത്തു സുഹ്‌റ, ആയിഷ സുഹ്‌റ. സഹോദരങ്ങൾ: സലീം, അബു, ആബിദ്, ഉമൈവ.

റാക് ഐ.സി.സി പ്രവർത്തകനായിരുന്നു. ഷംസുദ്ദീന്‍റെ വിയോഗത്തിൽ റാസൽഖൈമയിലെ മലയാളി സമൂഹം അനുശോചിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A native of Kodungallur passed away in UAE
Next Story