Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാസർകോട് സ്വദേശി ഷാർജയിൽ കുഴഞ്ഞു വീണ് മരിച്ചു

text_fields
bookmark_border
subair
cancel

ദുബൈ: കാസർകോട് സ്വദേശി ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു. ബേക്കൽ ഹദ്ദാദ് നഗറിലെ സുബൈർ (36) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ കടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയഘാതമാണെന്നാണ് നിഗമനം.

ഒരുവർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയിവന്നത്. യു.എ.ഇയിലെ ഇംതാസ്, ലിമാറ, നിബ്രാസ് മദീന എന്നീ സൂപെർമാർകെറ്റുകളുടെ പാർട്നർ ആയിരുന്നു. നാല് മാസം പ്രായമുള്ള കുട്ടിയുണ്ട്.

പരേതരായ ബിജാപൂർ മൊയ്‌തീൻ - ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: മഹ്‌സിൻ. മറ്റുമക്കൾ: ശിസാൻ, ശഹ്‌സിയ. സഹോദരങ്ങൾ: യർമു, ഹംസ, മുനീർ, സഫിയ, പരേതയായ ബീഫാത്വിമ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A native of Kasargod, he collapsed and died in Sharjah
Next Story