കാസർകോട് സ്വദേശിയായ പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsഷാഹുൽ ഹമീദ് തങ്ങൾ
ദുബൈ: സാമൂഹിക പ്രവർത്തന മേഖലയിൽ നാട്ടിലും ദുബൈയിലും സജീവമായിരുന്ന കെ.എം.സി.സി മുൻ ഭാരവാഹിയും ദുബൈ മലബാർ കലാ, സാംസ്കാരിക വേദി ട്രഷററുമായ കാസർകോട് കുമ്പോൽ സ്വദേശി ഷാഹുൽ ഹമീദ് തങ്ങൾ(53) നാട്ടിൽ നിര്യാതനായി. ദുബൈയിൽ അൽ ജബീൻ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായിരുന്നു. അസുഖബാധിതനായി ഏതാനും ആഴ്ചകളായി മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പരേതനായ കുമ്പള മുഹമ്മദ് തങ്ങൾ മാളിക- മൈമൂന ബീവി ദമ്പതികളുടെ മൂത്ത മകനാണ്. അസ്മാ ബീവിയാണ് ഭാര്യ. സയ്യിദ് ഇസ്മയിൽ, ഹാഷിർ സയ്യിദ് ഷമാസ്, മൈമൂനത് ഹംന എന്നിവർ മക്കളാണ്. സയ്യിദ് അലവി കുവൈത്ത്, സയ്യിദ് താജുദ്ദീൻ മാളിക, സയ്യിദ് ബദ്റുദ്ദീൻ ദുബൈ എന്നിവർ സഹോദരന്മാരാണ്.
സയ്യിദ് ശാഹുൽ തങ്ങൾ മാളികയുടെ നിര്യാണത്തിൽ ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി, ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി എന്നിവർ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

