ഗുരുവായൂര്‍ സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി
text_fieldsഷജീല്‍ അബൂബക്കര്‍
റാസല്‍ഖൈമ: ഗുരുവായൂര്‍ ചൊവ്വല്ലൂര്‍പ്പടി പരേതനായ മതിലകത്ത് അബൂബക്കറിെൻറ മകന് ഷജീല്‍ അബൂബക്കര്‍ (48) റാസല്‍ഖൈമയില്‍ നിര്യാതനായി. കോവിഡ് പോസിറ്റിവ് ആയതിനെ തുടര്‍ന്ന് ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഷജീലിനെ ഒരു മാസം മുമ്പ് റാസല്‍ഖൈമ സെയ്ഫ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
ഇടക്ക് നെഗറ്റിവ് ആയെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് സെയ്ഫ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തുടരുന്നതിനിടെ ചൊവ്വാഴ്ചയാണ് അന്ത്യം സംഭവിച്ചത്. 24 വര്‍ഷമായി യു.എ.ഇയിലുള്ള ഷജീല്‍ അഞ്ചു വര്‍ഷമായി എമിറേറ്റ്സ് വിമാനക്കമ്പനിയുടെ കേറ്ററിങ് വിഭാഗത്തില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു. കുടുംബസമേതം ഷാര്‍ജയിലായിരുന്നു താമസം. നടപടികള്‍ പൂര്‍ത്തിയാക്കി റാസല്‍ഖൈമയില്‍ ഖബറടക്കം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മാതാവ്: സാറാ ഉമ്മ. ഭാര്യ: അജീല. ഷാര്‍ജ ഏഷ്യ സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ഥി ശാസ് മകനാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

