Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചാവക്കാട് സ്വദേശി റാസല്‍ ഖൈമയില്‍ വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
ചാവക്കാട് സ്വദേശി റാസല്‍ ഖൈമയില്‍ വാഹനാപകടത്തിൽ മരിച്ചു
cancel

ചാവക്കാട്: റാസല്‍ ഖൈമയില്‍ വാഹനാപകടത്തിൽ ചാവക്കാട് സ്വദേശി മരിച്ചു. എടക്കഴിയൂര്‍ നാലാംകല്ല് പരേതനായ കറുപ്പംവീട്ടിൽ കുഞ്ഞിമോൻറെ മകൻ വൈശ്യംവീട്ടില്‍ ഉമ്മര്‍ ഹാജിയാണ് (58) മരിച്ചത്. ബുധനാഴ്ച്ച പുലർച്ചെ ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം.

കഴിഞ്ഞ 35 കൊല്ലമായി പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം നേരത്തെ സൗദിയിലും ഖത്തറിലും അബുദാബിയിലും ജോലി ചെയ്തിട്ടുണ്ട്. കുടുംബ സമേതമാണ് റാസൽഖൈമയിൽ താമസിക്കുന്നത്. കെ.എം.സി.സിയുടെയും സമസ്തയുടെയും സജീവ പ്രവർത്തകനാണ്.

ഭാര്യ: ആസിയ. മക്കൾ: ഉമ്മു ഹബീബ, ഉമ്മു സൽ‍മ. ഉമ്മുഖൈമ, മുഹമ്മദ് സായിദ്. മാതാവ്: പരേതയായ ഹവ്വാ ഉമ്മ. സഹോദരങ്ങൾ: അബ്ദുൽ അസീസ്, അബ്ദുൽ ഗഫൂർ, മുഹമ്മദ് കുട്ടി, ബഷീർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A native of Chavakkad dies in accident in Ras Al-Khaimah
Next Story