സംഗീതോത്സവം സംഘടിപ്പിച്ചു
text_fieldsഇന്ത്യൻ മ്യൂസിഷ്യൻസ് ഫോറം സംഘടിപ്പിച്ച സംഗീതോത്സവത്തിന് ഭദ്രദീപം കൊളുത്തുന്നു
ദുബൈ: ഇന്ത്യൻ മ്യൂസിഷ്യൻസ് ഫോറം എല്ലാ വർഷവും സംഘടിപ്പിക്കുന്ന സംഗീതോത്സവം ‘നവരാത്രി സ്വരമണ്ഡപം’ എൻ.ടി.വിയിലെ ഗുഡ് ഈവനിങ് ഗൾഫ് എന്ന പരിപാടിയിൽ നടന്നു. യു.എ.ഇയിലെ സംഗീത ഗുരുക്കന്മാരായ സേതുനാഥ് വിശ്വനാഥൻ, അനീഷ് അടൂർ, ഐ.എഫ്.എഫ് സ്ഥാപക അംഗം സലിം, കേശവൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി.
തുടർന്ന് നടന്ന സംഗീതാരാധനയിൽ സേതുനാഥ് വിശ്വനാഥൻ, അനീഷ് അടൂർ, ശ്രീനിവാസ് മണ്ണാർക്കാട്, കുമാരിമാർ കൃഷ്ണനന്ദന സുനിൽ, അപൂർവ സനൽ, അക്ഷര രാകേഷ്, അക്ഷര ആദിരാജു, ആബിയ മരിയ, ജുവാന ശരണ്യ, സാധ്വി മേനോൻ, ഉത്തര പ്രദീഷ്, മീനാക്ഷി ഗോവിന്ദ് എന്നിവർ കൃതികൾ ആലപിച്ചു. ആർ. മാത്തൂർ കൃഷ്ണകുമാർ മൃദംഗത്തിലും അർച്ചന കൃഷ്ണകുമാർ വയലിനിലും പക്കമേളം ഒരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

