അനുസ്മരണ യോഗം സംഘടിപ്പിച്ചു
text_fieldsദുബൈയിൽ സംഘടിപ്പിച്ച എഫ്.എം. ഫൈസൽ അനുസ്മരണ യോഗത്തിൽ അഡ്വ. മുഹമ്മദ് സാജിദ് സംസാരിക്കുന്നു
ദുബൈ: ദുബൈ: പെരുമ പയ്യോളി യു.എ.ഇ എക്സിക്യൂട്ടിവ് അംഗവും സജീവ പ്രവർത്തകനുമായ എഫ്.എം. ഫൈസലിന്റെ നിര്യാണത്തിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും അനുശോചിച്ചു. ഫൈസൽ പെരുമ യു.എ.ഇയിലെ വിവിധ കൂട്ടായ്മകളിലും സാമൂഹിക സേവന രംഗത്തും റിലീഫ് പ്രവർത്തനങ്ങളിലും സജീവമായിരുന്നു.
ദുബൈ ഖിസൈസിൽ ചേര്‍ന്ന അനുശോചന യോഗത്തിൽ പ്രസിഡന്റ് സാജിദ് പുറത്തൂട്ട് അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ അസീസ് സുൽത്താൻ, ബിജു പണ്ടാരപ്പറമ്പിൽ, സെക്രട്ടറി സുനില്‍ പാറേമ്മൽ, ട്രഷറർ മൊയ്ദീൻ പട്ടായി, അഡ്വ. മുഹമ്മദ് സാജിദ്, ഷഹനാസ് തിക്കോടി, നിഷാദ് മൊയ്ദു, ഷാജി ഇരിങ്ങൽ, സതീഷ് പള്ളിക്കര, വേണു, നൗഷർ ആരണ്യ, ഷാമിൽ മൊയ്തീൻ, കനകൻ, സുരേഷ് പള്ളിക്കര, ഫിയാസ്, റമീസ്, അഡ്വ. നാസർ, മൊയ്ദു പെരുമാൾപുരം, ഗഫൂർ പള്ളിക്കര എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

