അനുസ്മരണ-പ്രാർഥന സംഗമം സംഘടിപ്പിച്ചു
text_fieldsദുബൈ കെ.എം.സി.സി താനൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ-പ്രാർഥന സംഗമം
ദുബൈ: ദുബൈ കെ.എം.സി.സി താനൂർ മണ്ഡലം കമ്മിറ്റി അന്തരിച്ച മുസ്ലിം ലീഗ് നേതാക്കളായ ടി.വി. മുഹമ്മദലി ഹാജി, മുൻ താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഷ്‌കർ മാസ്റ്റർ, സമദ് നിറമരുതൂർ എന്നിവരുടെ അനുസ്മരണവും പ്രാർഥനാ സംഗമവും സംഘടിപ്പിച്ചു. ദുബൈ കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.പി.എ. സലാം ഉദ്ഘാടനം നിർവഹിച്ചു. പ്രസ്ഥാനത്തിനും സമൂഹത്തിനും വിലമതിക്കാനാവാത്ത സേവനങ്ങൾ നൽകിയ നേതാക്കളുടെ ജീവിതവും പ്രവർത്തനങ്ങളും പുതുതലമുറക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
മണ്ഡലം ജനറൽ സെക്രട്ടറി സി.കെ. മുബാറക് സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് കെ.എം. ഷക്കത്തലി അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് ഇബ്രാഹിം വട്ടംകുളം, ടീം താനൂർ ജനറൽ സെക്രട്ടറി അനീസ്, താനൂർ മണ്ഡലം മുൻ പ്രസിഡന്റ് സലീം ബാബു, മുൻ ട്രഷറർ ഉസ്മാൻ, സുലൈമാൻ താനൂർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
യഹിയ വാഫി പ്രാർഥനക്കും മയ്യിത്ത് നമസ്കാരത്തിനും നേതൃത്വം നൽകി. മണ്ഡലം വൈസ് പ്രസിഡന്റ് എ.എം. നൗഫൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. മണ്ഡലം ട്രഷറർ ബഷീർ കാരാട് നന്ദി പറഞ്ഞു. മണ്ഡലം കമ്മിറ്റി ഭാരവാഹികൾ, പ്രവർത്തകർ, പഞ്ചായത്ത്, മുനിസിപ്പൽ കെ.എം.സി.സി ഘടകങ്ങളിലെ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

