മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഫുജൈറയിൽ സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്
ഫുജൈറ: കൈരളി കൾചറൽ അസോസിയേഷൻ ഫുജൈറയും അൽ ഷർഖ് ഹെൽത്ത് കെയറും സഹകരിച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആരോഗ്യരംഗത്തെ എല്ലാ വിഭാഗത്തിലെയും പ്രഗത്ഭരായ ഡോക്ടർമാരുടെ സേവനം പൂർണസമയം മെഡിക്കൽ ക്യാമ്പിലുണ്ടായിരുന്നു. പങ്കെടുത്തവർക്ക് മരുന്നുകൾ സൗജന്യമായി നൽകുകയും ചെയ്തു.
സൗജന്യ രക്തപരിശോധനയും ഇ.സി.ജി സ്കാനിങ് സൗകര്യവും ഡോക്ടർമാരുടെ നിർദേശാനുസരണം ലഭ്യമാക്കി. രജിസ്റ്റർ ചെയ്തവർക്ക് തൊട്ടടുത്ത ദിവസങ്ങളിലും സൗജന്യ സേവനം നൽകി. ഷാഹുൽ റാവുത്തർ, ഉസ്മാൻ മാങ്ങാട്ടിൽ, സുഭാഷ് വി.എസ്, കൈരളി ഭാരവാഹികളായ സുജിത്ത് വി.പി, ലെനിൻ ജി. കുഴിവേലി, വിത്സൺ പട്ടാഴി, പ്രദീപ് കുമാർ, വിഷ്ണു അജയ്, മുഹമ്മദ് നിഷാൻ, ഷൗഫീദ്, ഹരിഹരൻ, ശ്രീവിദ്യ എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

