ജനകീയ സദസ്സ് സംഘടിപ്പിച്ചു
text_fields‘അവസാനിക്കാത്ത ആകാശച്ചതികൾ’ എന്ന ശീർഷകത്തിൽ ഐ.സി.എഫ് ദുബൈ സെൻട്രൽ സംഘടിപ്പിച്ച ജനകീയ സദസ്സ്
ദുബൈ: ഗൾഫ് മേഖലയിലെ അനിയന്ത്രിതമായ വിമാനയാത്ര നിരക്ക് വർധന നിയന്ത്രിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഇടപെടണമെന്നും ഗൾഫ് സെക്ടറുകളിലേക്കുള്ള ഇന്ത്യൻ വിമാനക്കമ്പനികളുടെ കെടുകാര്യസ്ഥതക്കെതിരെ ബന്ധപ്പെട്ടവർ പ്രതികരിക്കണമെന്നും ‘അവസാനിക്കാത്ത ആകാശച്ചതികൾ’ എന്ന ശീർഷകത്തിൽ ഐ.സി.എഫ് ദുബൈ സെൻട്രൽ സംഘടിപ്പിച്ച ജനകീയ സദസ്സ് ആവശ്യപ്പെട്ടു. സെൻട്രൽ പ്രസിഡന്റ് അബ്ദുൽ സലാം സഖാഫിയുടെ അധ്യക്ഷതയിൽ ചേർന്ന ജനകീയ സദസ്സ് അബ്ദുൽ അസീസ് സഖാഫി മമ്പാട് (ദുബൈ മർകസ്) ഉദ്ഘാടനം ചെയ്തു. ശരീഫ് കാരശ്ശേരി വിഷയാവതരണം നടത്തി. അഡ്വ. ആഷിക് തൈക്കണ്ടി, അഡ്വ. മുഹമ്മദ് സാജിദ്, ഷിനോജ് ഷംസുദ്ദീൻ, സഹൽ സി. മുഹമ്മദ്, അനൂപ് കീച്ചേരി, ഇർഷാദ്, അനീഷ്, ദീപു, ശിഹാബ് കടവിൽ, ജലിൽ നിസാമി, മുജീബ് കോട്ടോപ്പാടം, കരീം ഹാജി തളങ്കര, സഹൽ പുറക്കാട്, അഷ്റഫ് പാലക്കോട്, മുനീർ പാണ്ട്യാല, സമദ് ഏലത്തൂർ തുടങ്ങിയ മാധ്യമ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു. മുഹമ്മദ് ഇല്യാസ് തങ്ങൾ പ്രാർഥന നിർവഹിച്ച സംഗമത്തിൽ മുഹമ്മദ് അലി പരപ്പൻ പൊയിൽ സ്വാഗതവും നൗഫൽ അസ്ഹരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

