Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമൂന്നര മാസം മുമ്പ്​...

മൂന്നര മാസം മുമ്പ്​ കാണാതായ മലയാളി യുവാവ്​ മരിച്ച നിലയിൽ

text_fields
bookmark_border
മൂന്നര മാസം മുമ്പ്​ കാണാതായ മലയാളി യുവാവ്​ മരിച്ച നിലയിൽ
cancel
camera_alt

അമൽ സതീശ്‌

ദുബൈ: മൂന്നര മാസം മുമ്പ്​ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട്​ കൊയിലാണ്ടി പുത്തലത്ത്​ വീട്ടിൽ അമൽ സതീശനാണ്​ (29) മരിച്ചത്​. കഴിഞ്ഞ വർഷം ഒക്​ടോബർ 20 മുതലാണ്​ അമലിനെ ദുബൈ വർസാനിൽ നിന്ന്​ കാണാതായത്​.

ജോലി സ്ഥലത്ത്​ നി​ന്നിറങ്ങിയ അമൽ പിന്നീട്​ തിരികെയെത്തിയില്ല. പിതാവ്​ ഉൾപെടെ യു.എ.ഇയിൽ എത്തി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ദുബൈ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടയിലാണ്​ മൃതദേഹം ദുബൈയിലെ മോർച്ചറിയിലുണ്ടെന്ന വിവരം ലഭിച്ചത്​.

പിതാവ്​: സതീശൻ. മാതാവ്​: പ്രമീള. മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കുമെന്ന് സാമൂഹ്യ പ്രവർത്തകരായ നസീർ വാടാനപ്പള്ളി, തമീം അബൂബക്കർ പുറക്കാട്‌, ഫൈസൽ കണ്ണോത്ത് എന്നിവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missingmalayalidiedFound
News Summary - A Malayali youth who went missing three and a half months ago is found dead
Next Story