Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈക്ക്​ സ്നേഹം...

ദുബൈക്ക്​ സ്നേഹം നിറഞ്ഞ യാത്രാമൊഴി; ഹൃദ്യമായ സന്ദേശവുമായി ഇന്ത്യൻ ബാലിക

text_fields
bookmark_border
ദുബൈക്ക്​ സ്നേഹം നിറഞ്ഞ യാത്രാമൊഴി; ഹൃദ്യമായ സന്ദേശവുമായി ഇന്ത്യൻ ബാലിക
cancel

ദുബൈ: സ്വന്തം നാട്ടിലേക്ക് മടങ്ങവെ യു.എ.ഇക്കും ഭരണാധികാരികൾക്കും ഹൃദയസ്പർശിയായ കുറിപ്പിലൂടെ നന്ദി പറഞ്ഞ് ഇന്ത്യൻ ബാലിക. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് തനിഷ്ക വീർ എന്ന പെൺകുട്ടി സ്നേഹവും കടപ്പാടും വെളിപ്പെടുത്തുന്ന ബോർഡുമായി എത്തിയത്.

ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിയെ അഭിസംബോധന ചെയ്തായിരുന്നു തനിഷ്കയുടെ സന്ദേശം. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവർക്കും തനിഷ്ക പ്രത്യേക നന്ദി രേഖപ്പെടുത്തി. ‘യു.എ.ഇക്ക് നന്ദി. നിങ്ങൾ രാവും പകലും ഞങ്ങളെ സംരക്ഷിച്ചു. എന്റെ ജനലിന് പുറത്തുനിന്ന് വലിയ ശബ്ദങ്ങൾ കേട്ടെങ്കിലും യു.എ.ഇയുടെ വ്യോമസേനയും പൊലീസും ഞങ്ങൾക്ക് സുരക്ഷയൊരുക്കി’ തനിഷ്ക സന്ദേശത്തിൽ കുറിച്ചു. ‘യു.എ.ഇയിലെ അഭിമാനിയായ ഒരു താമസക്കാരിയാണ് ഞാൻ’ എന്ന വരികളോടെയാണ് തനിഷ്ക സന്ദേശം അവസാനിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubainewsFarewellmessagegulfUAE
News Summary - A loving farewell to Dubai; Indian girl with a heartfelt message
Next Story