Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightട്രക്ക് കാറിലിടിച്ച്...

ട്രക്ക് കാറിലിടിച്ച് സ്വദേശി യുവാവ് മരിച്ചു

text_fields
bookmark_border
ട്രക്ക് കാറിലിടിച്ച് സ്വദേശി യുവാവ് മരിച്ചു
cancel
camera_alt

അജ്മാന്‍ ഹമീദിയയില്‍ ശൈഖ് മുഹമ്മദ്‌ ബിന്‍ സായിദ് റോഡിലുണ്ടായ അപകടം 

അജ്മാന്‍: ട്രക്ക് കാറിലിടിച്ച് സ്വദേശി യുവാവ് മരിച്ചു. അജ്മാന്‍ ഹമീദിയയില്‍ ശൈഖ് മുഹമ്മദ്‌ ബിന്‍ സായിദ് റോഡിലാണ് അപകടം. ബുധനാഴ്ച രാവിലെ 4.15ന് ഷാര്‍ജ ഭാഗത്തേക്ക് പോയ ട്രക്ക് ഗതി മാറിയതിനെ തുടര്‍ന്ന് 25കാരനായ സ്വദേശി യുവാവ് ഓടിച്ച വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് വാഹനം തലകീഴായി മറിഞ്ഞു.

യുവാവ് വാഹനത്തിനകത്ത് അകപ്പെട്ടിരുന്നു. സ്ഥലത്തെത്തിയ അജ്മാൻ സിവിൽ ഡിഫൻസ് വകുപ്പ് യുവാവിനെ വാഹനത്തിൽനിന്ന് പുറത്തെടുത്ത് ആംബുലൻസിൽ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരമായ ട്രാഫിക് അപകടങ്ങൾ ഒഴിവാക്കാൻ എല്ലാ ഡ്രൈവർമാരും ശ്രദ്ധിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ട്രാഫിക്, പട്രോളിങ്​ വകുപ്പ് ഡയറക്ടർ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:truck accidentDeath news
Next Story