ദുബൈയിൽ ശുചീകരണത്തിന് വൻ സംഘം
text_fieldsപെരുന്നാൾ ആഘോഷത്തിന് മുന്നോടിയായി പാർക്ക് ശുചീകരിക്കുന്ന മുനിസിപ്പാലിറ്റി ജീവനക്കാരൻ
ദുബൈ: പെരുന്നാൾ ആഘോഷദിനങ്ങളിൽ നഗര ശുചിത്വം പാലിക്കുന്നതിന് സൂപ്പർവൈസർമാരും സാനിറ്റേഷൻ എൻജിനീയർമാരുമടക്കം 3,150 പേർ രംഗത്തുണ്ടാകുമെന്ന് ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു.
ഹൈവേകൾ, റെസിഡൻഷ്യൽ മേഖലകൾ, മാർക്കറ്റുകൾ, ബീച്ചുകൾ, ജലപാതകൾ, പൊതു സൗകര്യങ്ങൾ എന്നിവയടക്കം എല്ലാ സംവിധാനങ്ങളും സംഘം ശുചീകരിക്കും. ശുചീകരിക്കുന്ന റോഡുകളുടെ ആകെ നീളം 2,300 കി.മീറ്റർ വരും.
നാലു ഷിഫ്റ്റുകളിലാണ് തൊഴിലാളികൾ രംഗത്തുണ്ടാവുക. ഇവർക്കൊപ്പം സ്വകാര്യ മേഖലയിലെ 650 തൊഴിലാളികളും വിനോദ സഞ്ചാര, വ്യവസായ, മരുഭൂ പ്രദേശങ്ങളിൽ ശുചിത്വം ഉറപ്പാക്കാൻ രംഗത്തുണ്ടാകും. ദുബൈയിൽ ചില ബീച്ചുകളിൽ കുടുംബങ്ങൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. ബീച്ചുകളിൽ സുരക്ഷ ഉറപ്പുവരുത്താനും രക്ഷാപ്രവർത്തനത്തിനും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുമുണ്ട്.
സുരക്ഷിത ആഘോഷത്തിന് റാക് പൊലീസ്
ബലിപെരുന്നാളിനെ വരവേല്‍ക്കാന്‍ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളുമായി റാക് പൊലീസ്. പ്രാര്‍ഥനാ കേന്ദ്രങ്ങള്‍, താമസ കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍, പൊതു പാര്‍ക്കുകള്‍, തീരങ്ങള്‍, മലനിരകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് പെരുന്നാള്‍ അവധി ദിനങ്ങളില്‍ പ്രത്യേക പൊലീസ് പട്രോളിങ് പ്രവര്‍ത്തിക്കുമെന്ന് റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി പറഞ്ഞു.
കശാപ്പു ശാലകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനും ഗതാഗത സുരക്ഷക്കും വിവിധ വകുപ്പുകളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ എമര്‍ജന്‍സി, റെസ്ക്യു ടീമുകള്‍ സുസജ്ജമാണെന്നും അധികൃതര്‍ വ്യക്തമാക്കി. അടിയന്തര ആവശ്യങ്ങള്‍ക്ക് 999 നമ്പറിലും അന്വേഷണങ്ങള്‍ക്ക് 901 നമ്പറിലുമാണ് റാസല്‍ഖൈമയില്‍ ബന്ധപ്പെടേണ്ടതെന്നും അധികൃതര്‍ നിർദേശിച്ചു.
ഷാർജയിൽ ഇന്റർസിറ്റി ബസുകളുടെ എണ്ണം കൂട്ടി
ഷാർജ: ബലിപെരുന്നാൾ അവധി ദിനങ്ങളിലെ തിരക്ക് കണക്കിലെടുത്ത് ഇന്റർസിറ്റി ബസുകളുടെ എണ്ണം കൂട്ടി ഷാർജ റോഡ് ഗതാഗത അതോറിറ്റി. 121 ഇന്റർസിറ്റി ബസുകളാണ് അവധി ദിനങ്ങളിൽ സർവിസ് നടത്തുക.
ഈ ബസുകൾ പെരുന്നാൾ അവധി തുടങ്ങുന്ന ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ 4,800 സർവിസുകൾ നടത്തും. തിരക്കേറിയ സമയങ്ങളിൽ പത്ത് മിനിറ്റ് ഇടവേളയിൽ ശനിയാഴ്ച പുലർച്ചെ 3.45ന് മുതൽ പിറ്റേന്ന് പുലർച്ചെ 12.30 വരെ സർവിസ് തുടരും.
ഷാർജ-ഒമാൻ ബസിന്റെ ആദ്യ സർവിസ് പുലർച്ചെ 6.30നും രണ്ടാമത്തെ സർവിസ് വൈകീട്ട് 4.30നും പുറപ്പെടും. ഷാർജയിൽ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അഞ്ചു ദിവസമാണ് പെരുന്നാൾ അവധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

